PM Narendra Modi: അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഴുവൻ വിവരങ്ങളും അറിയാം

PM Narendra Modi Foreign Visit: ജൂലൈ രണ്ടിന് ആരംഭിക്കുന്ന വിദേശ പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ അഞ്ച് രാജ്യങ്ങൾ സന്ദര്‍ശിക്കും. ജൂലൈ ഒന്‍പതുവരെയാണ് സന്ദര്‍ശനം.

PM Narendra Modi: അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഴുവൻ വിവരങ്ങളും അറിയാം

PM Narendra Modi.

Updated On: 

28 Jun 2025 | 02:56 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിദേശ സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കമാകും. ജൂലൈ രണ്ടിന് ആരംഭിക്കുന്ന വിദേശ പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ അഞ്ച് രാജ്യങ്ങൾ മോദി സന്ദര്‍ശിക്കും. ജൂലൈ ഒന്‍പതുവരെയാണ് സന്ദര്‍ശനം.

ജൂലൈ 2-3 തീയതികളിൽഘാനയിൽ സന്ദർശനം നടത്തുന്ന മോദി, ആദ്യമായാണ് അവിടേക്ക് എത്തുന്നത്. ഇതിനു പുറമെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഘാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി. ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തിക, ഊര്‍ജ, പ്രതിരോധ സഹകരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും.

ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം നടത്തും. ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി കമല പെർസൗദ്-ബിസെസ്സറിന്റെ ക്ഷണപ്രകാരമാണ് മോദി ഇവിടെ എത്തുന്നത്. ഇത് ആദ്യമായാണ് മോദി ഇവിടെയെത്തുന്നത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കങ്കാലോ, പ്രധാനമന്ത്രി കമല പെർസൗദ്-ബിസെസ്സർ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തും.പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും.

Also Read:വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ആഘോഷ തിമിർപ്പ്; ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

ജൂലൈ നാല് മുതല്‍ അഞ്ച് തീയതികളിൽ അര്‍ജന്റീന സന്ദര്‍ശിക്കും. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജ്ജം, വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രസിഡന്റ് മില്ലിയുമായി ചർച്ച നടത്തും.

ജൂലൈ അഞ്ച് മുതല്‍ എട്ട് തീയതികളിൽ ബ്രസീല്‍ സന്ദര്‍ശിക്കും. പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കും, റിയോ ഡി ജനീറോയിലാണ് ഉച്ചകോടി നടക്കുന്നത്. ഈ യോഗത്തിൽ, ആഗോള ഭരണ പരിഷ്കരണം, സമാധാനവും സുരക്ഷയും, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, കൃത്രിമബുദ്ധി, ഉത്തരവാദിത്ത ഉപയോഗം, കാലാവസ്ഥാ പ്രവർത്തനം, ആഗോള ആരോഗ്യം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ പ്രധാന ആഗോള വിഷയങ്ങളിൽ പ്രധാനമന്ത്രി മോദി സംസാരിക്കും. തെക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും ആഗോള ഭരണപരിഷ്‌കാരത്തിനും ഉച്ചകോടിയില്‍ ശ്രദ്ധചെലുത്തും. സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായ ജൂലൈ ഒന്‍പതിന് നമീബിയ സന്ദര്‍ശിക്കും. മോദിയുടെ ആദ്യ നമീബിയ സന്ദര്‍ശനമാണിത്. നമീബിയ പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്