President Droupadi Murmu: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദർശനം ഒഴിവാക്കിയതായി അറിയിപ്പ്

Draupadi Murmu's Kerala visit:ഈ ആഴ്ച കേരളത്തിലെത്തുമെന്ന് ആദ്യഘട്ടത്തില്‍ അറിയിപ്പു ലഭിച്ചത്.ഇതിനു മുന്നോടിയായി ശബരിമലയില്‍ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ പുരോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് റദ്ദ് ചെയ്തിരുന്നു.

President Droupadi Murmu: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദർശനം ഒഴിവാക്കിയതായി അറിയിപ്പ്

ദ്രൗപതി മുർമു

Updated On: 

13 May 2025 21:48 PM

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദർശനം ഒഴിവാക്കിയതായി അറിയിപ്പ്. ഈ ആഴ്ച ശബരിമല ദർശനം നടത്താനായി കേരളത്തിലെത്തുമെന്നാണ് ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നത്. ഇതിനു മുന്നോടിയായി ശബരിമലയില്‍ ഉള്‍പ്പെടെ എല്ലാവിധ ഒരുക്കങ്ങളും പുരോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് മാറ്റിവെക്കുകയായിരുന്നു.

തുടർന്ന്, വെടിനിൽത്തൽ ധാരണ വന്നതോടെ വീണ്ടും കേരളത്തിലേക്ക് എത്തുന്നുവെന്ന് അറിയിപ്പു ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ രാഷ്ട്രപതിയുടെ സന്ദര്‍ശനം ഉണ്ടാകില്ലെന്ന ഔദ്യോ​ഗിക അറിയിപ്പ് ലഭിച്ചതെന്ന് പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. ഈ മാസം 18ന് കോട്ടയത്ത് എത്തി പാലായിൽ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം
19ന് ശബരിമല ദര്‍ശനം നടത്തുമെന്നാണ് ആദ്യം അറിയിച്ചത്.

ALSO READ: പാക് അധീനകശ്മീർ തിരികെവേണം; വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ

ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്നായിരുന്നു നേരത്തെ ലഭിച്ച ഔദ്യോഗിക അറിയിപ്പ്. ഇതോടെ അന്നത്തെ ദിവസം വെര്‍ച്വല്‍ ക്യു ബുക്കിങ് ഒഴുവാക്കിയിരുന്നു. മെയ് 18, 19 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് വിപുലമായ തയാറെടുപ്പുകളാണ് സംസ്ഥാന സർക്കാർ ഒരുക്കാൻ തീരുമാനിച്ചത്.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം