Rahul gandhi: പഹൽഗാമിൽ സംഘർഷത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുത്ത് രാഹുൽ ഗാന്ധി
Rahul Gandhi has decided to adopt 22 children: ഈ കുട്ടികളുടെ പഠനം തുടരാനായി ആദ്യഘട്ട സഹായധനം ബുധനാഴ്ച വിതരണം ചെയ്യും എന്നാണ് വിവരം. ഈ സഹായം അവർ ബിരുദം നേടുന്നത് വരെ തുടരുമെന്നും ഹമീദ് കാറ കൂട്ടിച്ചേർത്തു.

Rahul Gandhi
ശ്രീനഗർ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുക്കാൻ രാഹുൽഗാന്ധി തീരുമാനിച്ചതായി റിപ്പോർട്ട്. ജമ്മു കാശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാറയാണ് ഇക്കാര്യം അറിയിച്ചത്.
പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ടവരും കുടുംബത്തിന്റെ ഏക വരുമാനദായകനെ നഷ്ടപ്പെട്ടവരുമാണ് ഈ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ ഉൾപ്പെടുക.
ഈ കുട്ടികളുടെ പഠനം തുടരാനായി ആദ്യഘട്ട സഹായധനം ബുധനാഴ്ച വിതരണം ചെയ്യും എന്നാണ് വിവരം.
ഈ സഹായം അവർ ബിരുദം നേടുന്നത് വരെ തുടരുമെന്നും ഹമീദ് കാറ കൂട്ടിച്ചേർത്തു. നേരത്തെ മെയ് മാസത്തിൽ പൂഞ്ച് സന്ദർശിച്ചപ്പോൾ ദുരിതബാധിതരായ കുട്ടികളുടെ ഒരു പട്ടിക തയ്യാറാക്കാൻ രാഹുൽഗാന്ധി പ്രാദേശിക പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഒരു സർവ്വേ നടത്തുകയും സർക്കാർ രേഖകൾ പരിശോധിച്ചു കുട്ടികളുടെ പേരുകളും മറ്റും ഉറപ്പിക്കുകയും ചെയ്തിരുന്നു.
ക്രൈസ്റ്റ് പബ്ലിക് സ്കൂളും അന്ന് രാഹുൽ ഗാന്ധി സന്ദർശിച്ചു. അന്ന് കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെ നിങ്ങളെ ഓർത്ത് എനിക്ക് അഭിമാനം ഉണ്ട് നിങ്ങൾ കൂട്ടുകാരെ മിസ്സ് ചെയ്യുന്നുണ്ടാകും അതിൽ എനിക്ക് ഖേദമുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോൾ നിങ്ങൾക്ക് അല്പം ഭയവും അപകടഭീതിയും തോന്നുന്നുണ്ടാവാം പക്ഷേ വിഷമിക്കേണ്ട എല്ലാം സാധാരണ നിലയിലേക്ക് എത്തും, ഇതിനോടുള്ള നിങ്ങളുടെ പ്രതികരണമായി നന്നായി പഠിക്കുകയും നന്നായി കളിക്കുകയും സ്കൂളിൽ ധാരാളം കൂട്ടുകാരെ ഉണ്ടാക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി കടന്നുള്ള ഷെൽ ആക്രമണത്തിൽ പൂഞ്ച് പട്ടണത്തിന് കാര്യമായി നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. സിയാ ഉൾ ആലം എന്ന മതപാഠശാലയ്ക്ക് നേരെ നടന്ന ഷെല്ല് ആക്രമണത്തിൽ ആറോളം കുട്ടികൾക്കാണ് എന്ന് പരിക്കേറ്റത്. കുടുംബത്തോടൊപ്പം പട്ടണം വിട്ടു പോകാൻ ശ്രമിക്കുന്നതിനിടെ ഷെൽ ചീളുകൾ തെറിച്ച് മരിച്ച വിഹാൻ ഭാർഗവും ഈ ആക്രമണത്തിലെ ഇരകളിൽ ഉൾപ്പെടുന്നു.