Chienese GPS Tracker Seagull: ആശങ്ക! ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടല്‍കാക്ക നാവികസേനാ ആസ്ഥാനത്തിന്‍റെ തീരത്ത് പരിക്കേറ്റ നിലയിൽ
Chienese GPS Tracker Seagull: ട്രാക്കറിനൊപ്പം ഒരു ഇമെയിൽ വിലാസവും അതിനൊപ്പം ഒരു സന്ദേശവും ചേർത്തിരുന്നു...

Chinese Gps Tracker Seagull
കർണാടക : കർണാടകയിലെ കർവാർ തീരത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി(Seagull fitted with Chinese GPS tracker found off Karwar coast in Karnataka). രാജ്യത്തെ തന്ത്രപ്രധാന നാവിക ആസ്ഥാനങ്ങളിൽ ഒന്നാണ് കർണാടകയിലെ കർവാർ. ഇവിടെവെച്ച് ചൊവ്വാഴ്ചയോടെയാണ് ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കണ്ടെത്തിയത്. രവീന്ദ്രനാഥ ടാഗോർ ബീച്ചിൽ പരിക്കേറ്റ നിലയിലായിരുന്നു കടൽക്കാക്ക. കണ്ടെത്തിയ ഉടനെ പക്ഷിയെ കോസ്റ്റൽ മറൈൻ പോലീസ് ഉടനെ തന്നെ വനം വകുപ്പിന് കടൽകാക്കയെ കൈമാറി.
കടൽക്കാക്കയുടെ ശരീരത്തിൽ കെട്ടിവച്ച നിലയിലായിരുന്നു ജിപിഎസ് ട്രാക്കർ ഉണ്ടായിരുന്നത്. സോളാറിൽ പ്രവർത്തിക്കുന്ന തരത്തിലുള്ള ജിപിഎസ് ട്രാക്കർ ആണ്. ട്രാക്കറിനൊപ്പം ഒരു ഇമെയിൽ വിലാസവും അതിനൊപ്പം ഒരു സന്ദേശവും ചേർത്തിരുന്നു. കടൽകാക്കയെ കണ്ടെത്തുന്നവർ ആ ഐഡിയിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു സന്ദേശം.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ചൈനീസ് അക്കാദമി ഓഫ് സയൻസിന്റേതാണെന്നാണ് പ്രഥമിത കണ്ടെത്തൽ. എക്കോ എൻവയോൺമെന്റ് സയൻസിന്റെ റിസർച്ച് സെന്ററിന്റേതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു.. ഇതോടെ ബന്ധപ്പെട്ട അധികൃതർ ഇമെയിൽ മുഖേന ഇവരെ ബന്ധപ്പെടാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.
ഇത്തരത്തിൽ ജിപിഎസ് ഘടിപ്പിച്ച കടൽ കാക്ക ഇന്ത്യൻ തീരത്തു നിന്നും കണ്ടെത്തുന്നത് അസ്വാഭാവികമായതിനാൽ തന്നെ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ദേശാടന രീതികൾ അറിയുന്നതിനായുള്ള ശാസ്ത്രീയ പഠന ഗവേഷണത്തിന്റെ ഭാഗമായാണോ പക്ഷിയുടെ മേൽ ജിപിഎസ് ഘടിപ്പിച്ചത് എന്ന കാര്യങ്ങൾ അടക്കം അന്വേഷിച്ചു വരികയാണെന്ന് ഉത്തര കന്നഡ എസ്പി ദീപൻ അറിയിച്ചു.