AIIMS Bhopal: എയിംസിൽ നിന്ന് രക്തവും പ്ലാസ്മയും കാണാതാകുന്നു; ജീവനക്കാരനെതിരെ കേസ്

Blood And Plasma Stolen From AIIMS Bhopal: വളരെക്കാലമായി ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് രക്ത, പ്ലാസ്മ യൂണിറ്റുകൾ കാണാതാവുന്നതായാണ് പരാതിയിൽ പറയുന്നത്. മോഷണം പോകുന്നതായി സംശയം തോന്നിയ എയിംസ് അധികൃതർ രക്തബാങ്കിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.

AIIMS Bhopal: എയിംസിൽ നിന്ന് രക്തവും പ്ലാസ്മയും കാണാതാകുന്നു; ജീവനക്കാരനെതിരെ കേസ്

പ്രതീകാത്മക ചിത്രം

Published: 

03 Oct 2025 12:15 PM

ഭോപ്പാൽ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) രക്തബാങ്കിൽ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷ്ടിക്കപ്പെട്ടതായി പരാതി. ഭോപ്പാലിലെ എയിംസ് ആശുപത്രിയിൽ നിന്നാണ് ഇവ മോഷണം പോയിരിക്കുന്നത്. എയിംസ് രക്തബാങ്ക് ഇൻ ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് ബാഗ് സെവാനിയയാണ് പോലീസിന് പരാതി നൽകിയത്. ഇതിന് പിന്നാലെ ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം.

വളരെക്കാലമായി ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് രക്ത, പ്ലാസ്മ യൂണിറ്റുകൾ കാണാതാവുന്നതായാണ് പരാതിയിൽ പറയുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ഔട്ട്‌സോഴ്‌സ് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (മിസ്രോഡ് ഏരിയ) രജനീഷ് കശ്യപ് കൗൾ പിടിഐയോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ അധികൃതരോടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: വിഗ്രഹ നിമജ്ജനത്തിനിടെ ട്രാക്ടർ ട്രോളി നദിയിലേക്ക് വീണു, 11 പേര്‍ക്ക് ദാരുണാന്ത്യം

മോഷണം പോകുന്നതായി സംശയം തോന്നിയ എയിംസ് അധികൃതർ രക്തബാങ്കിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രതി പ്ലാസ്മ യൂണിറ്റുകൾ (രക്തത്തിന്റെ ദ്രാവക ഭാഗം) മോഷ്ടിച്ച് അജ്ഞാതനായ ഒരാൾക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്. ദൃശ്യങ്ങളിൽ കണ്ട അജ്ഞാതനായ വ്യക്തിയെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

സ്വാമി ചൈതന്യാനന്ദ സരസ്വതിയ്ക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ നിർബന്ധിച്ചു

പീഡനക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ (പാർത്ഥസാരഥി) മേലുള്ള കുരുക്ക് മുറുകുന്നു. പാർത്ഥസാരഥിയ്ക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ നിർബന്ധിച്ചതായാണ് പുതിയ ആരോപണം. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് കോളജ് അധികൃതരാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്തന്.

പാർത്ഥസാരഥിയുടെ അടുത്ത സഹായികളാണ് ഈ മൂന്ന് യുവതികളും. ഡൽഹി ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻ്റ് കോളജിലെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്നതാണ് കേസ്. അസോസിയേറ്റ് ഡീൻ ശ്വേത ശർമ്മ, എക്സിക്യൂട്ടിവ് എഡിറ്റർ ഭാവന കപിൽ, സീനിയർ ഫാക്കൽറ്റി അംഗം കാജൽ എന്നിവരെയാണ് കേസിൽ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്