Army Jawan Martyred: ജമ്മുകശ്മീരില്‍ സൈനികന് വീരമൃത്യു

Soldier Murali Naik Martyred: ഇന്നലെ രാത്രി നിയന്ത്രണരേഖയ്ക്കടുത്ത് ഉണ്ടായ വെടിവയ്പില്‍ മുരളിക്ക് സാരമായി പരിക്കേറ്റിരുന്നു. ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് വീരമൃത്യു.

Army Jawan Martyred: ജമ്മുകശ്മീരില്‍ സൈനികന് വീരമൃത്യു

മുരളി നായിക്

Updated On: 

09 May 2025 16:08 PM

പാക് ആക്രമണത്തില്‍ ജമ്മുകശ്മീരില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി നിയന്ത്രണരേഖയ്ക്കടുത്ത് ഉണ്ടായ വെടിവയ്പില്‍ മുരളിക്ക് സാരമായി പരിക്കേറ്റിരുന്നു. ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് വീരമൃത്യു.

ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്ല സ്വദേശിയാണ് മുരളി നായിക്. കർഷക കുടുംബത്തിൽ നിന്നും സൈന്യത്തിൽ എത്തിയയാളാണ് മുരളി. നിയന്ത്രണ രേഖയ്ക്കരികിലാണ് അദ്ദേഹത്തിന് പോസ്റ്റിങ് ലഭിച്ചിരുന്നത്. ഓപറേഷൻ സിന്ദൂറിന് പിന്നാലെ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ ലംഘിച്ച് പാക് സൈന്യം വെടിവയ്പ്പ് നടത്തുകയായിരുന്നു. ജവാന്റെ ഭൗതിക ശരീരം നാളെ ആന്ധ്രയിലെ ഗ്രാമത്തിൽ എത്തിക്കും.

ALSO READ: സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്; നുഴഞ്ഞുകയറ്റം പാക് പിന്തുണയോടെ

അതേസമയം, കഴിഞ്ഞ ദിവസം പൂഞ്ച് സെക്‌ടറിലും ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ലാൻസ് നായിക് ദിനേശ് കുമാർ ശർമയാണ് വീരമൃത്യു വരിച്ചത്. ഹരിയാനയിലെ പൽവാന സ്വദേശിയാണ് അദ്ദേഹം. നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ദിനേശ് കുമാറിന് മാരകമായി പരുക്കേൽക്കുകയായിരുന്നു. ബുധനാഴ്ച നടന്ന പാക് ആക്രമണത്തിൽ 12 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്