Suhas Shetty Murder Case: ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍

Suhas Shetty Murder Case Updates: സുഹാസിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുഹാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Suhas Shetty Murder Case: ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍

കേസിലെ പ്രതികള്‍, സുഹാസ് ഷെട്ടി

Published: 

03 May 2025 16:16 PM

മംഗളൂരു: ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍. അബ്ദുല്‍ സഫ്‌വാന്‍, മുഹമ്മദ് മുസാമില്‍, കലന്ദര്‍ ഷാഫി, ആദില്‍ മഹറൂഫ്, റിസ്വാന്‍, നാഗരാജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.

സുഹാസിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുഹാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച രാത്രിയാണ് ( മെയ് 1) സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തുന്നത്. ബജ്ജെ കിന്നിപടവിലെ റോഡരികില്‍ വെച്ച് സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് സുഹാസ് ഷെട്ടി. 2022 ജൂലൈ 28ന് സൂറത്തക്കലില്‍ മുഹമ്മദ് ഫാസിലിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് സുഹാസ്.

കൊലപാതകത്തിന് പിന്നാലെ മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. 22 കെഎസ്ആര്‍പിമാര്‍, 5 എസ്പിമാര്‍, ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.

Also Read: മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വിഎച്ച്പി ആഹ്വാനം ചെയ്ത മംഗളൂരു ബന്ദിനിടെ വിവിധയിടങ്ങളില്‍ അക്രസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും