Vinoj P Selvam: ‘മധുരയ്ക്ക് സമീപം അനധികൃത ഖനനം വ്യാപകം’; നടപടിയെടുക്കണമെന്ന് എംകെ സ്റ്റാലിനോട് ബിജെപി നേതാവ്

BJP Leader Vinoj Selvam Alleges Illegal Mining Near Madurai: അലങ്കനല്ലൂരിനു ചുറ്റുമുള്ള പാറക്കെട്ടുകളിൽ, പ്രത്യേകിച്ച് ജില്ലയുടെ വടക്കൻ ഭാഗത്തുള്ള കൊണ്ടയംപട്ടി ഗ്രാമത്തിലെ വാഗുത്തുമല, വണ്ണാത്തിമല കുന്നുകളിൽ, പകൽ മുഴുവൻ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന് വിനോജ് ആരോപിക്കുന്നു.

Vinoj P Selvam: മധുരയ്ക്ക് സമീപം അനധികൃത ഖനനം വ്യാപകം; നടപടിയെടുക്കണമെന്ന് എംകെ സ്റ്റാലിനോട് ബിജെപി നേതാവ്

വിനോജ് പി സെൽവം

Published: 

20 May 2025 07:20 AM

മധുരയ്ക്ക് സമീപം അനധികൃത ഖനനം വ്യാപകമാണെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇടപെട്ട് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിനോജ് ആവശ്യപ്പെട്ടു. അലങ്കനല്ലൂരിനു ചുറ്റുമുള്ള പാറക്കെട്ടുകളിൽ, പ്രത്യേകിച്ച് ജില്ലയുടെ വടക്കൻ ഭാഗത്തുള്ള കൊണ്ടയംപട്ടി ഗ്രാമത്തിലെ വാഗുത്തുമല, വണ്ണാത്തിമല കുന്നുകളിൽ, പകൽ മുഴുവൻ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന് വിനോജ് ആരോപിക്കുന്നു. രാത്രിയിൽ പകർത്തിയ ഈ പ്രദേശങ്ങളുടെ ദൃശ്യങ്ങളിൽ നിന്നും മണ്ണുമാന്തി യന്ത്രങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാക്കാമെന്നും ദിണ്ടിഗൽ ജില്ലയെ ഉൾപ്പടെ ഇത് ബാധിക്കുന്നുണ്ടെന്നും വിനോജ് പറഞ്ഞു.

ഖനന പ്രവർത്തനങ്ങൾ മൂലം ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചും ബിജെപി നേതാവ് ആശങ്ക പ്രകടിപ്പിച്ചു. മാനുകളും പണികളും ഉൾപ്പടെ നിരവധി വന്യമൃഗങ്ങൾ ഈ പ്രദേശത്ത് വസിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്കായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് വന്യജീവികൾക്കും നാട്ടുകാർക്കും ഭീഷണി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സർക്കാർ ചട്ടം അനുസരിച്ച്, ഖനന പ്രവർത്തനങ്ങൾ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ നടത്തണം. എന്നാൽ, വാഗുത്തുമലയിൽ, മണ്ണുമാന്തി യന്ത്രങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ഇത് മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും ജീവന് ഭീഷണി ഉയർത്തുന്നു” വിനോജ് പറഞ്ഞു.

ഈ മേഖലയിലെ ടങ്സ്റ്റൺ ഖനന പദ്ധതി നിർത്തിവച്ചതിന്റെ അവകാശവാദം മുമ്പ് ഉന്നയിച്ചിട്ടും നടപടിയെടുക്കാത്തതിന് ഭരണകക്ഷിയായ ഡിഎംകെയെയും മുഖ്യമന്ത്രി സ്റ്റാലിനെയും അദ്ദേഹം വിമർശിച്ചു. മധുരയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കാൻ താൻ മുഖ്യമന്ത്രി സ്റ്റാലിനെ വെല്ലുവിളിക്കുന്നു. കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി കർഷകരുമായി കൂടിക്കാഴ്ച നടത്തി പദ്ധതി പിൻവലിക്കുമെന്ന് ഉറപ്പാക്കിയ ശേഷം, തങ്ങളാണ് പദ്ധതി നിർത്തിവെച്ചതിന് പിന്നിലെന്ന് മുഖ്യമന്ത്രിയും ഡിഎംകെയും അവകാശപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഖുറേഷിക്കെതിരെ സംസാരിച്ചത് എന്റെ പാർട്ടിയിൽ നിന്നുള്ളവരാണെങ്കിൽ പുറത്താക്കപ്പെട്ടിരുന്നേനെ: ചിരാഗ് പസ്വാൻ

മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ കാലത്തും സമാനമായ പരിസ്ഥിതി നാശം സംഭവിച്ചിട്ടുണ്ടെന്നും വിനോജ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ കാലത്ത്, മധുരയിൽ തന്നെ നിരവധി അനധികൃത ഓപ്പറേറ്റർമാർ തങ്ങളുടെ നേട്ടങ്ങൾക്കായി മലകൾ വെട്ടിമാറ്റി പരിസ്ഥിതിക്കും സർക്കാർ ഖജനാവിനും പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്തിവച്ചു. അദ്ദേഹത്തിന്റെ മകൻ സ്റ്റാലിന്റെ ഭരണത്തിലും ഈ കഥ ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും