അമിതമായി പിഴ ചുമത്തുന്നു; ഇനി കേരളത്തിലേക്ക് സർവീസ് നടത്തില്ലെന്ന് തമിഴ്നാട് അന്തർസംസ്ഥാന ബസുടമകൾ
Tamil Nadu Private Inter-Sate Bus Owners Protest : മുന്നറയിപ്പില്ലാതെ 30 ഓളം ബസുകൾ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് തടഞ്ഞുവെച്ചുയെന്നാണ് ഉടമകൾ പരാതിപ്പെടുന്നത്. ഏകദേശം 70 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്നും പറയുന്നു.

Representational Image
കോയമ്പത്തൂർ : കേരളത്തിലേക്കുള്ള സ്വകാര്യ അന്തർ-സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെച്ച് തമിഴ്നാട്ടിലെ സ്വകാര്യ അന്തർസംസ്ഥാന ബസുടമകൾ. ഇന്ന് ഒക്ടോബർ ഏഴാം തീയതി മുതൽ അനിശ്ചിതക്കാലത്തേക്കാണ് സർവീസ് നിർത്തിവെച്ചിരിക്കുന്നതെന്ന് തമിഴ്നാട് പ്രൈവറ്റ് ഒമ്നി ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. തമിഴ്നാട്ടിൽ നിന്നും സർവീസ് നടത്തുന്ന അന്തർസംസ്ഥാന വാഹനങ്ങൾ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് അനധികൃതമായി പിടിച്ചെടുത്ത് പിഴ ചമുത്തുകയാണെന്നും യാത്രക്കാരെ വഴിയിൽ ഇറക്കി വിടുന്നുയെന്നുമാണ് സ്വകാര്യ ബസുടമകൾ ആരോപിക്കുന്നത്. ഈ നടപടികൾക്കെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് കേരളത്തിലേക്കുള്ള സർവീസ് അനിശ്ചിതക്കാലത്തേക്ക് റദ്ദാക്കിയിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും സർവീസ് നടത്തുന്ന ഏകദേശം 30 ഓളം ബസുകളാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് തടഞ്ഞുവെച്ചിക്കുന്നത്. ഒരു ബസിനെ രണ്ട് ലക്ഷം രൂപ വീതമാണ് മോട്ടോർ വാഹന വകുപ്പ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. ആകെ 70 ലക്ഷം രൂപയാണ് 30 ബസുകൾക്കായി പിഴ ചുമത്തിയിരിക്കുന്നതെന്ന് ബസുടമകളുടെ അസോസിയേഷൻ തമിഴ്നാട് അധ്യക്ഷൻ അൻബളകൻ പറഞ്ഞു.
ALSO READ : Delhi Airport: എയർ ട്രാഫിക് കൺട്രോൾ തകരാറിൽ; ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു
ഇന്ന് നവംബർ ഏഴ് രാത്രി എട്ട് മണിയോടെയാണ് ബസുടമകൾ ഉടൻ യോഗം ചേർന്ന് കേരളത്തിലേക്ക് സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചത്. തുടർന്ന് 150 ബസുകളിലെ ബുക്കിങ് റദ്ദാക്കുകയും ചെയ്തു. സർവീസ് നിർത്തലാക്കുന്നത് വലിയ സാമ്പത്തിക നഷ്ടവും യാത്ര ക്ലേശവും സൃഷ്ടിക്കും. ഇരു സംസ്ഥാനങ്ങളുടെ സർക്കാരുകൾ ചർച്ച ചെയ്ത ഉചിതമായ തീരുമാനമെടുക്കണമെന്ന് ബസുടമകളുടെ അസോസിയേഷൻ അറിയിച്ചു.