Shubhanshu Shukla: ഈ യാത്രയില്‍ ഒറ്റയ്ക്കല്ലെന്ന് ശുഭാന്‍ഷു ശുക്ല; സാക്ഷാത്കരിക്കപ്പെടുന്നത് 140 കോടി ജനങ്ങളുടെ അഭിലാഷമെന്ന് മോദി
PM Narendra Modi Wishes Shubhanshu Shukla and other astronauts all the success: ശുഭാന്‍ഷു ശുക്ലയുടെ ആദ്യ പ്രതികരണം പുറത്തെത്തി. 40 വർഷത്തിനുശേഷം നാം ബഹിരാകാശത്തേക്ക് പുറപ്പെടുകയാണെന്നും, അതിശയകരമായ യാത്രയാണിതെന്നും ശുഭാന്‍ഷു

140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളാണ് ശുഭാന്‍ഷു ശുക്ല നിറവേറ്റുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്‌സിയം-4 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള യാത്രയിലാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. 1.4 ബില്യൺ ഇന്ത്യക്കാരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് അദ്ദേഹം വഹിക്കുന്നതെന്നും മോദി വ്യക്തമാക്കി. ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികര്‍ക്ക് മോദി വിജയാശംസകള്‍ നേര്‍ന്നു.
ശുഭാൻഷു ശുക്ല ഇന്ത്യയ്ക്കായി ബഹിരാകാശത്ത് ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ യാത്രയില്‍ രാജ്യം ആവേശത്തിലാണെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. ശുഭാന്‍ഷു ശുക്ലയും യുഎസ്, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള സഹ ബഹിരാകാശയാത്രികരും ലോകം ഒരു കുടുംബമാണെന്ന് തെളിയിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. ‘വസുധൈവ കുടുംബകം’ എന്ന വാചകം ഉപയോഗിച്ചാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.




14 ദിവസത്തെ ദൗത്യത്തിൽ, ബഹിരാകാശയാത്രികർ 60 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ഇതില്‍ ഏഴെണ്ണം ഇന്ത്യ ഗവേഷകര്‍ നിര്‍ദ്ദേശിച്ചതാണ്. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാന്‍ഷു ശുക്ല.
We welcome the successful launch of the Space Mission carrying astronauts from India, Hungary, Poland and the US.
The Indian Astronaut, Group Captain Shubhanshu Shukla is on the way to become the first Indian to go to International Space Station. He carries with him the wishes,…
— Narendra Modi (@narendramodi) June 25, 2025
ഒറ്റയ്ക്കല്ലെന്ന് ശുഭാൻഷു ശുക്ല
ബഹിരാകാശത്തേക്ക് പുറപ്പെട്ടതിന് ശേഷമുള്ള ശുഭാന്‍ഷു ശുക്ലയുടെ ആദ്യ പ്രതികരണം പുറത്തെത്തി. 40 വർഷത്തിനുശേഷം നാം ബഹിരാകാശത്തേക്ക് പുറപ്പെടുകയാണെന്നും, അതിശയകരമായ യാത്രയാണിതെന്നും ശുഭാന്‍ഷു ഹിന്ദിയില്‍ പറഞ്ഞു.
ഇപ്പോൾ, ഏകദേശം 7.5 കിലോമീറ്റർ/സെക്കൻഡ് വേഗതയിൽ ഭൂമിയെ ചുറ്റുകയാണ്. കൂടെയുള്ള ത്രിവര്‍ണ പതാക താന്‍ ഒറ്റയ്ക്കല്ലെന്നും, നിങ്ങളോടൊപ്പമുണ്ടെന്നും പറയുന്നു. ഇത് ഐഎസ്‌എസിലേക്കുള്ള തന്റെ യാത്രയുടെ തുടക്കമല്ലെന്നും, മറിച്ച് ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയുടെ ആരംഭമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇന്ത്യക്കാരും ഇതില്‍ പങ്കാളികളാകണമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരുടെയും ഹൃദയം അഭിമാനത്താല്‍ തുടിക്കണം. രാജ്യത്തിന്റെ മനുഷ്യ ബഹിരാകാശ യാത്ര നമുക്ക് ഒരുമിച്ച് തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.