Lunar Eclipse 2025: സമ്പൂർണ ചന്ദ്രഗ്രഹണം ലോകമെമ്പാടും ഇന്ന് ദൃശ്യമാകും; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം, കേരളത്തിൽ എപ്പോൾ?

Blood Moon 2025: കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി കാണാൻ സാധിക്കുന്നതാണ്. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുറ്റും നീണ്ട് നിൽക്കുന്ന ഗ്രഹണമാണ് ഇന്നത്തേത്. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുറ്റുമാണ് നീണ്ട് നിൽക്കുന്നത്.

Lunar Eclipse 2025: സമ്പൂർണ ചന്ദ്രഗ്രഹണം ലോകമെമ്പാടും ഇന്ന് ദൃശ്യമാകും; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം, കേരളത്തിൽ എപ്പോൾ?

Total Lunar Eclipse 2025

Published: 

07 Sep 2025 06:37 AM

ന്യൂഡൽഹി: ലോകമെമ്പാടും ഇന്ന് രാത്രി സമ്പൂർണ ചന്ദ്രഗ്രഹണം (Total Lunar Eclipse 2025) ദൃശ്യമാകും. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം കാണാൻ സാധിക്കുന്നതാണ്. ഇന്ത്യൻ സമയം രാത്രി 8.58ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുറ്റും നീണ്ട് നിൽക്കുന്ന ഗ്രഹണമാണ് ഇന്നത്തേത്. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുറ്റുമാണ് നീണ്ട് നിൽക്കുന്നത്.

രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുന്നത്. ഈ അപൂർവ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻനെ കടും ചുവപ്പ് നിറത്തിലാണ് കാണുക. അതുകൊണ്ട് ഇവയെ ബ്ലഡ് മൂൺ എന്നും അറിയപ്പെടുന്നു. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി കാണാൻ സാധിക്കുന്നതാണ്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ചന്ദ്രഗ്രഹണ വ്യക്തമാകുമെന്നാണ് വാന നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

എട്ടാം തീയതി അ‍ർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനിറ്റ് കഴിയുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. രാത്രി 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കുന്നതാണ്. പൊതുജനങ്ങൾക്ക് നഗ്ന നേത്രങ്ങൾകൊണ്ട് തന്നെ ചന്ദ്രഗ്രഹണം കാണാൻ കഴിയും. ലോക ജനസംഖ്യയുടെ 85 ശതമാനത്തിനും ഇന്ന് നടക്കുന്ന ഗ്രഹണം കാണാൻ കഴിയുമെന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു ഇനിയൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം.

ലോകത്ത് എല്ലായിടത്തും ഗ്രഹണം പൂർണ്ണമായി കാണാൻ കഴിയില്ല. യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഭാഗികമായി മാത്രമെ ​ഗ്രഹണം കാണാൻ കഴിയൂ. അമേരിക്ക, ബ്രസീൽ അലാസ്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നും കാഴ്ച സാധ്യമാകും. എന്നാൽ ഏഷ്യൻ രാജ്യങ്ങൾക്കാണ് പൂർണ ചന്ദ്ര​ഗ്ഹണം കാണാൻ സാധിക്കുക. സൗദി അറേബ്യ മുതൽ ഫിലിപ്പീൻസ് വരെയും, വടക്ക് ആർട്ടിക് സമുദ്രം വരെയും, തെക്ക് അന്റാർട്ടിക്ക വരെയും, ഏഷ്യയുടെ മിക്ക ഭാഗങ്ങളിലും പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ