TVK Vijay: വീണ്ടും സംസ്ഥാന പര്യടനത്തിന് ഒരുങ്ങി ടി വി കെ അധ്യക്ഷൻ വിജയ്

TVK Vijay State Tour: ഡിസംബർ നാലിന് പൊതുയോഗം നടത്തുന്നതിന് വേണ്ടി സേലം പോലീസിന് ടിവികെ അപേക്ഷ നൽകിയതായി റിപ്പോർട്ട്. കൂടാതെ ആഴ്ചയിൽ 4

TVK Vijay: വീണ്ടും സംസ്ഥാന പര്യടനത്തിന് ഒരുങ്ങി ടി വി കെ അധ്യക്ഷൻ വിജയ്

Tvk Vijay

Published: 

20 Nov 2025 | 03:18 PM

ചെന്നൈ: കരൂർ ദുരന്തത്തിനുശേഷം വീണ്ടും സംസ്ഥാന പര്യടനത്തിന് ഒരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. ഡിസംബർ ആദ്യവാരത്തോടെ സേലത്ത് പൊതുയോഗം നടത്താനാണ് നീക്കം. ഡിസംബർ നാലിന് പൊതുയോഗം നടത്തുന്നതിന് വേണ്ടി സേലം പോലീസിന് ടിവികെ അപേക്ഷ നൽകിയതായി റിപ്പോർട്ട്. കൂടാതെ ആഴ്ചയിൽ 4 യോഗം വീതം നടത്താനും തീരുമാനം എടുത്തതായി റിപ്പോർട്ട്‌.

നിലവിൽ ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചിക്കുന്നത്. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതം ആയിരിക്കും നടത്തുക. സേലത്ത് പൊതുയോഗം നടത്തുന്നതിനു വേണ്ടി മൂന്ന് സ്ഥലം ടിവികെ നിർദ്ദേശിച്ചതായും സൂചന. യോഗം നടത്തുന്നതിനു വേണ്ടിയുള്ള അപേക്ഷ സേലം പോലീസിന് പാർട്ടി സമർപ്പിച്ചതായി ആണ് സൂചന.

ALSO READ: ബിഹാർ നയിക്കാൻ നിതീഷ്കുമാർ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കരൂരിൽ വിജയ് നടത്തിയ പൊതുയോഗത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കാൻ ഇടയായ സാഹചര്യത്തെ തുടർന്ന് രാഷ്ട്രീയപാർട്ടികളുടെ പൊതുയോഗം സംബന്ധിച്ച് മാർഗ്ഗരേഖ നിശ്ചയിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ പരിപാടിക്ക് അനുവാദം നൽകാൻ സാധിക്കുമെന്ന തീരുമാനം വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഡിസംബർ ആദ്യവാരത്തോടുകൂടി മാർഗരേഖ നൽകുമെന്നാണ് ടിവികെ വ്യക്തമാക്കിയിരുന്നത്. ദുരന്തം (TVK Stampede)ഉണ്ടായി സ്ഥലത്തുനിന്നും ഉടനെ പോയതിനെ വിജയി വലിയ രീതിയിൽ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

ദുരന്തം കഴിഞ്ഞ് പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് വിജയ് ദുരന്തബാധിതരുടെ കുടുംബത്തെ കാണാൻ ആരംഭിച്ചത്. ഇവരെ ഒരു ഹോട്ടൽ മുറിയിൽ എത്തിച്ച് ഓരോ മുറിയിലായി ചെന്ന് കുടുംബത്തെ വിജയ് കണ്ടതായാണ് വിവരം. അതിനിടയിൽ ദുരന്തം ഉണ്ടായ ഉടനെ തന്നെ കൈമാറും എന്ന് പറഞ്ഞ സഹായധനം വിജയ് ഉടൻ തന്നെ കൈമാറുകയും ചെയ്തിരുന്നു.

ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ