Viral News: ഭര്‍ത്താക്കന്മാര്‍ക്ക് കരള്‍ പകുത്ത് പരസ്പരം കൈമാറി ഭാര്യമാര്‍

Liver Swap Surgery: സ്വാപ്പ് ട്രാന്‍സ്പ്ലാന്റ് നടപടിക്രമങ്ങളിലൂടെ സ്ത്രീകള്‍ അവരുടെ കരള്‍ ദാനം ചെയ്തു. രക്തഗ്രൂപ്പുകള്‍ പൊരുത്തപ്പെടാത്തതിനാല്‍ അവര്‍ക്ക് സ്വന്തം ഭര്‍ത്താക്കന്മാര്‍ക്ക് കരള്‍ ദാനം ചെയ്യാന്‍ കഴിഞ്ഞില്ല.

Viral News: ഭര്‍ത്താക്കന്മാര്‍ക്ക് കരള്‍ പകുത്ത് പരസ്പരം കൈമാറി ഭാര്യമാര്‍

പ്രതീകാത്മക ചിത്രം

Published: 

25 Sep 2025 11:22 AM

മുംബൈ: മനസിന് സന്തോഷം നല്‍കുന്നൊരു വാര്‍ത്തയാണ് മുംബൈയില്‍ നിന്നെത്തുന്നത്. ഭര്‍ത്താക്കന്മാര്‍ക്ക് കരള്‍ ദാനം ചെയ്തിരിക്കുകയാണ് രണ്ട് ഭാര്യമാര്‍. വെറുതെ ദാനം ചെയ്തതല്ല, ഇരുവരും കരള്‍ അങ്ങോട്ടും ഇങ്ങോട്ടും കൈമാറ്റം ചെയ്യുകയായിരുന്നു. മുംബൈയില്‍ ഘാര്‍ഘറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

സ്വാപ്പ് ട്രാന്‍സ്പ്ലാന്റ് നടപടിക്രമങ്ങളിലൂടെ സ്ത്രീകള്‍ അവരുടെ കരള്‍ ദാനം ചെയ്തു. രക്തഗ്രൂപ്പുകള്‍ പൊരുത്തപ്പെടാത്തതിനാല്‍ അവര്‍ക്ക് സ്വന്തം ഭര്‍ത്താക്കന്മാര്‍ക്ക് കരള്‍ ദാനം ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് പരസ്പരം കൈമാറാന്‍ സാധിക്കുമെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച കുടുംബങ്ങള്‍ 11 ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. മഹേന്ദ്ര ഗാമ്രെ, പവന്‍ തിഗ്ലെ എന്നിവര്‍ക്ക് ഭാര്യമാരായ ജൂഹി ഗാമ്രെ, ഭാവന നിഗ്ലെ എന്നിവരാണ് കരള്‍ നല്‍കിയത്.

ഗാമ്രെയും തിഗ്ലെയും ഒരു വര്‍ഷത്തിലേറെയായി കരളിനായി കാത്തിരിക്കുകയാണ്. മഞ്ഞപ്പിത്തം, അസൈറ്റുകള്‍, ബൈലാറ്ററല്‍ ലോവര്‍ അവയവ വീക്കം, വയറുവേദന, വിശപ്പില്ലായ്മ, പേശി ക്ഷയം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ഇരുവരും ബുദ്ധിമുട്ടിയിരുന്നു.

Also Read: Navaratri rituals 2025: ഇവിടെ ദേവിയ്ക്കുമുണ്ട് ഗൺ സല്യൂട്ട്’ നൽകാൻ ഗൂർഖകൾ

ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായി കരള്‍ സ്വാപ് ചെയ്യാമെന്ന തീരുമാനത്തില്‍ ആശുപത്രി എത്തിച്ചേര്‍ന്നപ്പോള്‍ കുടുംബവും കൂടെ നിന്നു. കുടുംബാംഗങ്ങളില്‍ ആര്‍ക്കും ഇരുവരോടും പൊരുത്തപ്പെടുന്ന രക്തഗ്രൂപ്പ് ഇല്ലാത്തതാണ് വെല്ലുവിളിയായത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും