Vande Mataram: വന്ദേമാതരത്തിന് 150 വയസ്സോ… അതി​ഗംഭീര ആഘോഷങ്ങൾക്കൊരുങ്ങി സർക്കാർ

Vande Mataram 150th anniversary: നവംബർ 7 മുതൽ 14 വരെയുള്ള ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് നടപ്പിലാക്കുക. 1875-ൽ എഴുതിയ വന്ദേമാതരം ഇന്നും രാജ്യസ്നേഹത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന ഒന്നാണ്.

Vande Mataram: വന്ദേമാതരത്തിന് 150 വയസ്സോ... അതി​ഗംഭീര ആഘോഷങ്ങൾക്കൊരുങ്ങി സർക്കാർ

Vandemataram

Published: 

05 Nov 2025 14:10 PM

ന്യൂഡൽഹി: ബങ്കിം ചന്ദ്ര ചാറ്റർജി വന്ദേമാതരത്തിന് ജന്മം നൽകിയിട്ട് 150 വർഷങ്ങൾ പിന്നിടുമ്പോൾ വിപുലമായ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്ത് സർക്കാർ. നവംബർ 7 മുതൽ 14 വരെയുള്ള ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് നടപ്പിലാക്കുക. 1875-ൽ എഴുതിയ വന്ദേമാതരം ഇന്നും രാജ്യസ്നേഹത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന ഒന്നാണ്.

ഒക്ടോബർ 26-ലെ മൻ കി ബാത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേമാതരത്തെ രാജ്യത്തിന്റെ അഭിമാനത്തിന്റെ കാലാതീതമായ ഗാനം എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

സംസ്കാര മന്ത്രാലയം ഒഡീഷ, അസം, മഹാരാഷ്ട്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ വിവിധ പരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള രാജ്യവ്യാപകമായ ഒരു ആ​ഘോഷങ്ങൾക്കാണ് രൂപം നൽകിയിട്ടുണ്ട്.

Also Read: Bengaluru Rent: 2 ബിഎച്ച്കെ ഫ്ലാറ്റിന് 30 ലക്ഷം രൂപ ഡെപ്പോസിറ്റ്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

ഇന്ത്യൻ അതിർത്തികൾക്ക് പുറത്തും ആഘോഷങ്ങളുണ്ടാകും. സാംബിയ, ലെബനൻ, ഖത്തർ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പ്രവാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ പ്രചോദിപ്പിച്ച ഈ ഗാനത്തിന്റെ ചരിത്രപരവുമായ പ്രാധാന്യത്തെ ആദരിക്കുകയാണ് ഈ ആഘോഷങ്ങൾകൊണ്ട് ലക്ഷ്യമിടുന്നത്.

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി