AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Varanasi: ഫോൺ മോഷ്ടിച്ച കള്ളനെപ്പിടിക്കാൻ പോലീസ് ഒന്നും ചെയ്തില്ല; കുറ്റാന്വേഷകയായി ടെക്കി യുവതി

Techie Tracks Her Own Stolen Phone: മോഷണം പോയ മൊബൈൽ ഫോൺ സ്വന്തം നിലയ്ക്ക് കണ്ടെത്തി സോഫ്റ്റ്‌വെയർ എഞ്ചിനീയർ. പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്നാണ് യുവതി രംഗത്തിറങ്ങിയത്.

Varanasi: ഫോൺ മോഷ്ടിച്ച കള്ളനെപ്പിടിക്കാൻ പോലീസ് ഒന്നും ചെയ്തില്ല; കുറ്റാന്വേഷകയായി ടെക്കി യുവതി
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Abdul Basith
Abdul Basith | Published: 10 Jan 2026 | 09:24 AM

മോഷണം പോയ മൊബൈൽ ഫോൺ സ്വന്തം പരിശ്രമത്തിലൂടെ കണ്ടെത്തി സോഫ്റ്റ്‌വെയർ എഞ്ചിനീയർ. വാരണാസിയിലെ അസിഘട്ടത്തിൽ വച്ച് മോഷണം പോയ തൻ്റെ മൊബൈൽ ഫോണാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അങ്കിത ഗുപ്ത സ്വയം കണ്ടെത്തിയത്. പോലീസിനോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് അങ്കിത സ്വയം കുറ്റാന്വേഷകയായത്.

കുടുംബത്തോടൊപ്പം വാരണാസി സന്ദർശിക്കാനെത്തിയതാണ് അങ്കിത. തിരക്കേറിയ അസിഘട്ടിൽ വച്ചാണ് ഫോൺ മോഷ്ടിക്കപ്പെട്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പോലീസ് സഹായിക്കില്ലെന്നുറപ്പായതോടെ അങ്കിത ഗുപ്ത സ്വയം ഫോൺ കണ്ടെത്താൻ തീരുമാനിച്ചു. തൻ്റെ സുഹൃത്തുക്കളുടെ സഹായത്തോടെ, നഷ്ടപ്പെട്ട ഫോണിൻ്റെ ലൊക്കേഷൻ ഇവർ ട്രാക്ക് ചെയ്തു.

Also Read: പാതിരാത്രി എലിവിഷം ഓർഡർ ചെയ്തു, പിന്നെ നടന്നത്….ഡെലിവറി ബോയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

ട്രാക്ക് ചെയ്തപ്പോൾ ഫോൺ വാരണാസിയിലെ മണ്ഡുവാദിഹ് എന്ന സ്ഥലത്ത് ഒരു വീട്ടിലുണ്ടെന്ന് മനസ്സിലാക്കി. ഈ വിവരം ഇവർ പോലീസിനെ അറിയിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പോലീസ് ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ അങ്കിതയുടെ നഷ്ടപ്പെട്ട ഫോൺ കൂടാതെ മറ്റ് 12ഓളം ഫോണുകളും ഈ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇതെല്ലാം മോഷ്ടിച്ച ഫോണുകളായിരുന്നു.

കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ അസിഘട്ട് പോലീസ് ഔട്ട്പോസ്റ്റ് ഇൻ ചാർജിനെ സസ്പൻഡ് ചെയ്തു. ലൊക്കേഷൻ വിവരങ്ങളടക്കം നൽകിയിട്ടും നടപടിയെടുക്കാൻ വൈകിയതിനാണ് സസ്പൻഷൻ. ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് കുമാർ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.