Vice Presidential Election 2025: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തലേന്ന് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്: ലക്ഷ്യം എന്ത്?

PM Narendra Modi's dinner on September 8: തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കാനിരിക്കെ സെപ്തംബർ എട്ടിന് എൻ ഡി എ എംപിമാർക്ക് അത്താഴ വരുന്നു നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഏറെ ചർച്ചയാകുന്നു. അത്താഴ വിരുന്നിനായി എം പിമാരെ ക്ഷണിക്കാൻ തീരുമാനിച്ചതായി വിവരം പുറത്തു വന്നതോടെയാണ് ചർച്ചകൾ പുരോ​ഗമിക്കുന്നത്.

Vice Presidential Election 2025:  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തലേന്ന് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്: ലക്ഷ്യം എന്ത്?

Pm Modi's Dinner Function At September 8

Published: 

31 Aug 2025 14:45 PM

ന്യൂഡൽഹി: ഇപ്പോൾ രാജ്യം ഉറ്റു നോക്കുന്നത് വരാനിരിക്കുന്ന ഉപ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിലേക്കാണ്. തിരഞ്ഞെടുപ്പിനുള്ള ദിവസം അടുത്തു വരുംതോറും പുതിയ തന്ത്രങ്ങൾ മെനയുകയാണ് പ്രമുഖരെല്ലാം. തന്ത്രപരമായ നീക്കവുമായി ഇപ്പോൾ രം​ഗത്ത് എത്തിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കാനിരിക്കെ സെപ്തംബർ എട്ടിന് എൻ ഡി എ എംപിമാർക്ക് അത്താഴ വരുന്നു നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഏറെ ചർച്ചയാകുന്നു. അത്താഴ വിരുന്നിനായി എം പിമാരെ ക്ഷണിക്കാൻ തീരുമാനിച്ചതായി വിവരം പുറത്തു വന്നതോടെയാണ് ചർച്ചകൾ പുരോ​ഗമിക്കുന്നത്. അഭിമാന പോരാട്ടമായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപ് സഖ്യകക്ഷികളുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കമാണ് ഇതെന്ന വാദം ഉയരുന്നുണ്ട്.

Also Read: PM Narendra Modi China Visit: യുഎസ് തീരുവയുദ്ധത്തെ നേരിടാൻ ചൈന കൂടെനിൽക്കുമോ?; മോദി-ഷീജിങ് പിങ് കൂടിക്കാഴ്ച ഇന്ന്

തന്ത്രപരമായ ചർച്ചകൾക്കും സഖ്യകക്ഷികൾക്കിടയിൽ സമവായം ശക്തമാക്കുന്നതിലുമായിരിക്കും അത്താഴവിരുന്ന് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് നിലവിലെ വിവരം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനെയാണ് എൻ ഡി എ സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വിജയം ഉറപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ എൻഡിഎ എംപിമാരും വോട്ട് ചെയ്യുമെന്ന് അത്താഴ വിരുന്നിൽ ഒന്നുകൂടി ഉറപ്പാക്കും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 50 ശതമാനത്തിലേറെ വോട്ടാണ് വേണ്ടത്. ജനസംഖ്യാപരമായ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ചാണ് വോട്ടെടുപ്പ് നടക്കുക. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് സുദർശൻ റെഡ്ഡിയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് വെച്ച എതിർസ്ഥാനാർത്ഥി. വിപ്പ് ബാധകമല്ലാത്ത തെരഞ്ഞെടുപ്പാണിത് എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാൽ തന്നെ ഏത് അം​ഗത്തിനും ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ