Karur TVK Stampede: ‘ജീവിതത്തില്‍ ഇതുപോലെ വേദനിച്ചിട്ടില്ല, ഹൃദയം നുറുങ്ങുന്നു; ഞാനും ഒരു മനുഷ്യനാണ്‌’

Actor Vijay On Karur TVK Stampede: തന്റെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും, സുഹൃത്തുക്കള്‍ക്കെതിരെയും അനാവശ്യമായി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നുവെന്ന് വിജയ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് പ്രതികാരം വീട്ടണമെങ്കില്‍ തനിക്കെതിരെയാകാമെന്ന് വിജയ്‌

Karur TVK Stampede: ജീവിതത്തില്‍ ഇതുപോലെ വേദനിച്ചിട്ടില്ല, ഹൃദയം നുറുങ്ങുന്നു; ഞാനും ഒരു മനുഷ്യനാണ്‌

വിജയ്‌

Published: 

30 Sep 2025 16:27 PM

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തിന് ശേഷമുള്ള തന്റെ ആദ്യ വീഡിയോ പ്രതികരണം പുറത്തുവിട്ട് നടനും, ടിവികെ പാര്‍ട്ടിയുടെ നേതാവുമായ വിജയ്. ജീവിതത്തില്‍ ഇതുപോലൊരു വേദനാജനകമായ സാഹചര്യമുണ്ടായിട്ടില്ലെന്ന് വിജയ് പറഞ്ഞു.ഹൃദയം വേദന കൊണ്ട് നുറുങ്ങുന്നു. ജനങ്ങള്‍ തന്നോട് കാണിച്ച സ്‌നേഹത്തിന് നന്ദിയുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി, സുരക്ഷിതമായ സ്ഥലം തിരഞ്ഞെടുക്കാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ, സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും വിജയ് പറഞ്ഞു.

താനും ഒരു മനുഷ്യനാണ്. ദുരന്തം നിരവധി പേരെ ബാധിച്ചപ്പോള്‍, തനിക്ക് അവരെ ഉപേക്ഷിച്ച് തിരിച്ച് വരാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് കരുതിയാണ് ദുരന്തസ്ഥലത്തു നിന്ന് മടങ്ങിയതെന്നും വിജയ് വീഡിയോയിലൂടെ പറഞ്ഞു. നിരവധി കുടുംബങ്ങള്‍ പ്രയാസപ്പെടുകയാണെന്ന് അറിയാം. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. എല്ലാവരെയും കാണാന്‍ താന്‍ വരും. തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഒരു വാക്കിനും ഒരിക്കലും നഷ്ടം നികത്താൻ കഴിയില്ലെന്ന് എനിക്കറിയാം. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നു. എല്ലാവരെയും ഞാൻ വളരെ വേഗം കാണും”-അദ്ദേഹം പറഞ്ഞു.

Also Read: TVK Rally Stampede: കരൂർ ദുരന്തത്തിൽ ടിവികെ കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ

സ്റ്റാലിനെതിരെ വിജയ്‌

തന്റെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും, സുഹൃത്തുക്കള്‍ക്കെതിരെയും അനാവശ്യമായി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നുവെന്ന് വിജയ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് പ്രതികാരം വീട്ടണമെങ്കില്‍ തനിക്കെതിരെയാകാം. പക്ഷേ, മറ്റുള്ളവരെ തൊടരുത്. താന്‍ വീട്ടിലോ, ഓഫീസിലോ ഉണ്ടാകുമെന്നും വിജയ് വെല്ലുവിളിച്ചു.

ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പരോക്ഷമായി വിജയ് പറയുന്നത്. അഞ്ച് ജില്ലകളില്‍ പ്രചാരണം നടത്തിയിട്ടും, കരൂരില്‍ മാത്രം ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ആളുകള്‍ എല്ലാം നിരീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് സത്യമറിയാം. താമസിയാതെ എല്ലാ സത്യങ്ങളും വെളിപ്പെടുമെന്നും വിജയ് പറഞ്ഞു.

വീഡിയോ കാണാം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും