Viral Video: ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് റീൽസ് ചിത്രീകരണം; വിവാദമായതിനു പിന്നാലെ തമാശയ്ക്ക് ചെയ്തതെന്ന് മറുപടി, ഒടുവിൽ മാപ്പു പറഞ്ഞ് യുവതി

Shakeela Banu Viral Video: വീഡിയോ ചിത്രീകരിച്ചത് തമാശയ്ക്ക് ആണെന്നും തെറ്റാണെന്ന് അറിഞ്ഞിരുന്നില്ലന്നും വിവാദമായതിനു പിന്നാലെ യുവതി പറഞ്ഞു. ആരും വീഡ‍ിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു കൂട്ടിച്ചേർത്തു.

Viral Video: ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് റീൽസ് ചിത്രീകരണം; വിവാദമായതിനു പിന്നാലെ തമാശയ്ക്ക് ചെയ്തതെന്ന് മറുപടി, ഒടുവിൽ മാപ്പു പറഞ്ഞ് യുവതി

Shakila Banu

Published: 

02 Jun 2025 20:03 PM

ചെന്നൈ: ഓടുന്ന ട്രെയിനിൽ നിന്ന് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ചത് വിവാദമായതിനു പിന്നാലെ സംഭവത്തിൽ മാപ്പ് ചോദിച്ച് യുവതി. നാഗര്‍കോവിൽ സ്വദേശി ഷക്കീല ബാനു ആണ് മാപ്പ് ചോദിച്ച് രം​ഗത്ത് എത്തിയത്.ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് നൃത്തം ചെയ്യുന്നതിന്റെ റീൽസ് ആണ് വിവാദമായത്.

നിമിഷ നേരങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ റീൽസ് വൈറലായി. വീഡിയോ കേരളത്തിലടക്കം വലിയ ചർച്ചയായിരുന്നു. നിരവധി പേർ യുവതിയെ വിമർശിച്ച് രം​ഗത്ത് എത്തി. ഇതോടെയാണ് വിശദീകരണവുമായി ഷക്കീല ബാനു തന്നെ എത്തിയത്.

Also Read:ഓട്ടോ ഡ്രൈവറെ ചെരുപ്പൂരിയടിച്ച് യുവതി; ഗർഭിണിയായതിനാലെന്ന് ന്യായീകരണം, പിന്നാലെ ക്ഷമാപണം; വീഡിയോ വൈറൽ

വീഡിയോ ചിത്രീകരിച്ചത് തമാശയ്ക്ക് ആണെന്നും തെറ്റാണെന്ന് അറിഞ്ഞിരുന്നില്ലന്നും വിവാദമായതിനു പിന്നാലെ യുവതി പറഞ്ഞു. ആരും വീഡ‍ിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു കൂട്ടിച്ചേർത്തു.

ഡോറിലേക്ക് ചാരി നിന്നുകൊണ്ട് രണ്ടു കൈകളും വിട്ടുകൊണ്ട് നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. വളരെ വേഗത്തിൽ പോകുന്ന ട്രെയിനിൽ വെച്ചാണ് സംഭവം. ഇന്‍സ്റ്റഗ്രാം, ഫേയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയിൽ വീഡിയോ വൈറലായിരുന്നു. അതേസമയം സംഭവത്തെ തുടർന്ന് നടപടിയെടുക്കുന്നതിന്‍റെ ഭാഗമായി റെയിൽവേ പോലീസ് യുവതിയുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും യുവതി വീട്ടിൽ ഉണ്ടായിരുന്നില്ല. നാമക്കൽ – നാഗർകോവിൽ ട്രെയിനിൽ നിന്നാണ് ഷക്കീല ബാനു നൃത്തം ചെയ്തത്.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം