West Bengal Election 2026: വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള പരാതി; പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ഇന്ന് റീപോളിങ്
West Bengal Assembly Election Repolling Today: മഗ്രാഹത്ത് പശ്ചിമിലെ 11 മണ്ഡലങ്ങളും ഡയമണ്ട് ഹാർറിലെ നാല് മണ്ഡലങ്ങളിലുമാണ് ഇന്ന് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച് വൈകിട്ട് ആറ് മണിയോടെ അവസാനിക്കുന്ന രീതിക്കാണ് പോളിങ് നടത്തുക. രണ്ട് ഘട്ടമായിട്ടാണ് ബംഗാളിൽ നിയമസഭാ വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23നായിരുന്നു. അതിൽ ഏപ്രിൽ 29ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ക്രമക്കേടുകൾ ആരോപിച്ചത്.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ഇന്ന് റീ പോളിങ്ങ് (West Bengal Assembly Election Repolling). ഏപ്രിൽ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ക്രമക്കേടുകൾ ചൂണ്ടികാട്ടിയതിന് പിന്നാലെയാണ് റീ പോളിങ് നടത്തുന്നത്. വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികളാണ് ഉയർന്നത്. ഇതിന് പിന്നാലെ മഗ്രാഹത്ത് പശ്ചിം, ഡയമണ്ട് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ഇന്ന് റീ പോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിടുകയായിരുന്നു. ഏപ്രിൽ 29ന് ഈ ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മഗ്രാഹത്ത് പശ്ചിമിലെ 11 മണ്ഡലങ്ങളും ഡയമണ്ട് ഹാർറിലെ നാല് മണ്ഡലങ്ങളിലുമാണ് ഇന്ന് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച് വൈകിട്ട് ആറ് മണിയോടെ അവസാനിക്കുന്ന രീതിക്കാണ് പോളിങ് നടത്തുക. രണ്ട് ഘട്ടമായിട്ടാണ് ബംഗാളിൽ നിയമസഭാ വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23നായിരുന്നു. അതിൽ ഏപ്രിൽ 29ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ക്രമക്കേടുകൾ ആരോപിച്ചത്.
ALSO READ: വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം; ടിവികെയുടെ ഓഫീസിന് തീയിട്ട്, ബാനറുകൾ വലിച്ചുകീറി
വോട്ടെടുപ്പ് വേളയിൽ പല സ്ഥലത്തും വ്യാപക അക്രമം നടന്നിരുന്നു. ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ബിജെപി പ്രവർത്തകരാണ് രംഗത്തെത്തിയത്. വിവിധ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ ബിജെപി ചിഹ്നത്തിന് നേരെയുള്ള ബട്ടൺ പ്രവർത്തനരഹിതമാക്കിയെന്നാണ് പ്രധാനമായു ഉയർന്ന ആരോപണം. വോട്ടിങ് മെഷീനിൽ ബിജെപി, സിപിഎം സ്ഥാനാർഥികളുടെ നേരെയുള്ള ബട്ടണുകളിൽ ടേപ്പ് ഒട്ടിച്ച വെച്ച് നിലയിലുള്ള ഫോട്ടോ അടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്.
ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഒബ്സർവർമാരുടേയും റിട്ടേണിങ് ഓഫീസരും റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ്ങിന് ഉത്തരവിറക്കിയത്. രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ 77 ഇവിഎം അട്ടിമറി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 23 പരാതികളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ പറഞ്ഞു.
പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പശ്ചിമ ബംഗാളിനെ അക്ഷരാർത്ഥത്തിൽ ഞെട്ടുക്കുന്നതായിരുന്നു. എൻഡിഎയ്ക്ക് വിജയം പ്രവചിച്ചുകൊണ്ടാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത്. മമത ബാനർജിയിൽ നിന്ന് ബിജെപിയിലേക്ക് പശ്ചിമ ബംഗാൾ എത്തിയേക്കും എന്നതിൻ്റെ സൂചനയാണ് സർവേ ഫലം മുന്നോട്ട് വയ്ക്കുന്നത്. തൃണമൂൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബംഗാളിൽ ബിജെപി കാഴ്ച്ചവച്ചിരിക്കുന്നത്.
കാലങ്ങളായി തൃണമൂൽ കോൺഗ്രസിൻ്റെ തട്ടകമായിരുന്ന ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള കോളിളക്കങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല. തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ നടന്ന പല അക്രമണങ്ങളിലും പരാതിയുമായി രംഗത്തെത്തിയത് ബിജെപി പ്രവർത്തകരാണ്. സർവേ ഫലങ്ങളുടെ റിപ്പോർട്ട് പരിശോധിച്ചാൽ, ബംഗാളിലെ ജനങ്ങൾ മമതയെ കൈയ്യൊഴിഞ്ഞ മട്ടാണ്.
ചാണക്യ സ്ട്രാറ്റജീസ് നടത്തിയ എക്‌സിറ്റ് പോൾ സർവ്വേയിൽ ബിജെപിക്ക് 150 മുതൽ 160 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എന്നാൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് 294ൽ ആകെ 130 മുതൽ 140 വരെ സീറ്റുകൾ മാത്രമേ സർവ്വേ നൽകുന്നുള്ളൂ. മാട്രിസ് നടത്തിയ എക്‌സിറ്റ് പോളിൽ പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ 146 മുതൽ 161 സീറ്റുകൾ ബിജെപിക്ക് ലഭിക്കുക. തൃണമൂൽ കോൺഗ്രസിനാകട്ടെ, 125 മുതൽ 140 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.
പി മാർക്ക് നടത്തിയ സർവേ ഫലങ്ങൾ അനുസരിച്ച്, 294 സീറ്റുകളിൽ ബിജെപിക്ക് 150 മുതൽ 175 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്. വെറും 148 സീറ്റുകളാണ് ഭൂരിപക്ഷം നേടാൻ ആവശ്യമായുള്ളത്. തൃണമൂൽ കോൺഗ്രസിന് 118 മുതൽ 138 സീറ്റുകൾ വരെയേ നേടാൻ സാധിക്കുകയുള്ളൂവെന്നും പി മാർക്ക് എക്സിറ്റ് പോൾ റിപ്പോർട്ട് വ്യക്തമാക്കുന്നു.
English Summary:
The Election Commission of India has ordered repolling at 15 polling booths in West Bengal today, May 2, 2026. This Situation occur due to serious complaints of irregularities during the phase of the Election voting.