Anti-Tank Guided Missile: ഒറ്റ രാത്രികൊണ്ട് പാക് പോസ്റ്റുകൾ തകർന്ന് തരിപ്പണം; എന്താണ് ഇന്ത്യയുടെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ?

What Is Anti-Tank Guided Missile: നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് പോസ്റ്റുകളെ ഒറ്റ രാത്രികൊണ്ടാണ് ഇന്ത്യൻ സേന ഇല്ലാതാക്കിയത്. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ തകർക്കാൻ ഇന്ത്യൻ സൈന്യം ഉപയോ​ഗിച്ചത് ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം). സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് തന്നെ എതിരാളികളുടെ ഏത് ഭീഷണിയെയും നശിപ്പിക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.

Anti-Tank Guided Missile: ഒറ്റ രാത്രികൊണ്ട് പാക് പോസ്റ്റുകൾ തകർന്ന് തരിപ്പണം; എന്താണ് ഇന്ത്യയുടെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ?

Anti Tank Guided Missile

Published: 

09 May 2025 | 12:10 PM

ന്യൂഡൽഹി: ഇന്ത്യൻ സ്ത്രീകളുടെ കണ്ണീരിന് മറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യ പാക് ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ഇന്നലെ രാത്രി മുതൽ പാകിസ്ഥാൻ അതിർത്തി കടന്നുള്ള ആക്രമണത്തിന് തുനിഞ്ഞിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ ഭാ​ഗത്തുനിന്നുള്ള തിരിച്ചടി പാകിസ്ഥാൻ കരുതിയതിനും മുകളിലാണ്. ഇന്നലെ മാത്രം മൂന്ന് യുദ്ധവിമാനങ്ങളാണ് ഇന്ത്യ ആകാശത്തുവച്ച് വെടിവച്ചിട്ടത്. കൂടാതെ രണ്ട് പാക് പൈലറ്റുമാരും ഇന്ത്യൻ സേനയുടെ കൈയ്യിലകടപ്പെട്ടു.

പാക് സൈന്യത്തിൻ്റെ എല്ലാ നീക്കങ്ങളും കൃത്യതയോടെയാണ് ഇന്ത്യ തകർത്ത് തരിപ്പണമാക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് പോസ്റ്റുകളെ ഒറ്റ രാത്രികൊണ്ടാണ് ഇന്ത്യൻ സേന ഇല്ലാതാക്കിയത്. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ തകർക്കാൻ ഇന്ത്യൻ സൈന്യം ഉപയോ​ഗിച്ചത് ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം).

എന്താണ് ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ (ATGM)?

ടാങ്കുകളെയും മറ്റ് കവചിത വാഹനങ്ങളെയും ഫലപ്രദമായി ലക്ഷ്യമിടാനും നശിപ്പിക്കാനും ശേഷിയുള്ള ആയുധ സംവിധാനമാണ് ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ (ATGM). ഇവ കൃത്യമായ നിർദ്ദേശപ്രകാരം കൃത്യം നടത്തുന്നു. അതായത് അവയെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് നയിക്കാൻ സേനകൾക്ക് സാധിക്കും. മനുഷ്യൻ്റെ തോളിൽ നിന്നോ ട്രൈപോഡുകളിൽ നിന്നോ വാഹനങ്ങളിൽ നിന്നോ വിമാനങ്ങളിൽ നിന്നോ ഇവ ഉപയോ​ഗിക്കാവുന്നതാണ്. സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് തന്നെ എതിരാളികളുടെ ഏത് ഭീഷണിയെയും നശിപ്പിക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.

പ്രവർത്തിക്കുന്നത് ഇങ്ങനെ?

മിക്ക ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കും, കട്ടിയുള്ള ടാങ്ക് കവചത്തിലൂടെ തുളച്ചുകയറാൻ തക്ക ശക്തിയുണ്ട്. കൃത്യമായ ദിശയിലേക്ക് അതിന്റെ എല്ലാ ശക്തിയും ഉപയോ​ഗിച്ചുകൊണ്ട് ലക്ഷ്യസ്ഥാനം തകർക്കാൻ ഇവയ്ക്ക് കഴിയുന്നു. ഇത്തരം ചില ആധുനിക മിസൈലുകൾ രണ്ട് രീതിയിൽ ഉപയോ​ഗിക്കുന്നു. പകലും രാത്രിയും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ടാങ്കുകൾ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ എല്ലാത്തരം സാഹചര്യങ്ങളിലും അവ ഉപയോഗപ്രദമാണ്.

ഇന്ന് 130-ലധികം രാജ്യങ്ങൾ ഇത്തരം ടാങ്കുകൾ ഉപയോഗിക്കുന്നുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധം പോലുള്ള സംഘർഷങ്ങളിൽ അവ വ്യാപകമായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ മെർക്കാവ പോലുള്ള നൂതന ടാങ്കുകൾ ട്രോഫി എന്ന സംവിധാനം ടാങ്കുകളിൽ ഉപയോഗിക്കുന്നു. എതിരാളികളുടെ ഭാ​ഗത്തു നിന്ന് വരുന്ന മിസൈലുകൾ കണ്ടെത്താനും അവ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് വെടിവയ്ക്കാനും ഇതിന് കഴിയും.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്