Hilal Ahmed: റഫാൽ പറത്തിയ ആദ്യ ഇന്ത്യക്കാരൻ; ആരാണ് ഐഎഎഫ് ഹിലാൽ അഹമ്മദ്?

Who is Hilal Ahmed: ഒരു അപകടത്തിലും പെടാതെ 3,000 ത്തിൽ അധികം മണിക്കൂറുകൾ ഫ്ലൈ ചെയ്തിട്ടുള്ള ഹിലാൽ അഹമ്മദ് മിറാഷ് 2000, മിഗ്-21 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങളിൾ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

Hilal Ahmed: റഫാൽ പറത്തിയ ആദ്യ ഇന്ത്യക്കാരൻ; ആരാണ് ഐഎഎഫ് ഹിലാൽ അഹമ്മദ്?

എയർ വൈസ് മാർഷൽ ഹിലാൽ അഹമ്മദ്

Published: 

08 May 2025 14:33 PM

റഫാൽ യുദ്ധവിമാനം എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ തിരക്കുന്ന മറ്റൊരു പേരാണ് ഹിലാൽ അഹമ്മദിന്റേത്. റഫാൽ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം കൈവരിയാളാണ് എയർ വൈസ് മാർഷൽ ഹിലാൽ അഹമ്മദ്. ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല് കൂടിയാണിത്.

അനന്ത്നാഗിലെ ഒരു കശ്മീരി മുസ്ലീം കുടുംബത്തിൽ ജനിച്ച ഹിലാൽ അഹമ്മദിന് ഇന്ത്യൻ വ്യോമസേനയിൽ തന്റേതായൊരു കൈയൊപ്പ് പതിക്കാൻ കഴിഞ്ഞു. ഒരു അപകടത്തിലും പെടാതെ 3,000 ത്തിൽ അധികം മണിക്കൂറുകൾ ഫ്ലൈ ചെയ്തിട്ടുള്ള ഇദ്ദേഹം മിറാഷ് 2000, മിഗ്-21 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങളിൾ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് റഫാൽ ജെറ്റ് പറത്തുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ രാജ്യത്തിന് ഊർജമായത്.

ഫ്രാൻസിലേക്കുള്ള വ്യോമസേനയുടെ എയർ അറ്റാഷെയാണ് ഹിലാൽ അഹമ്മദ്. ഇദ്ദേഹം റഫാൽ ജെറ്റുകളുടെ വിതരണം, ആയുധവൽക്കരണം തുടങ്ങിയവയിൽ മേൽനോട്ടം വഹിച്ച പ്രധാന ഉദ്യോഗസ്ഥനാണ്. രാജ്യത്തിൻറെ സുരക്ഷിതമായ പ്രവർത്തനത്തിന് ആവശ്യമായ യുദ്ധവിമാനങ്ങൾ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇദ്ദേഹം രാജ്യത്തിൻറെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം നിന്നും പ്രവർത്തിച്ചു. ഇന്ത്യൻ സൈന്യത്തിലെ ഏറെ നിർണായക മാറ്റങ്ങൾക്കൊപ്പം നിന്ന ഹിലാൽ അഹമ്മദ് ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് റഫാൽ വിമാനവും പറത്തി.

റഫാൽ യുദ്ധവിമാനത്തോടൊപ്പമാണ് കൂടുതലും ഇദ്ദേഹത്തിന്റെ പേര് കേട്ടിട്ടുള്ളതെങ്കിലും രാജ്യത്തിന് വേണ്ടിയുള്ള ഹിലാൽ അഹമ്മദിന്റെ സേവനങ്ങൾ അതിനും അപ്പുറമാണ്. ഇന്ത്യൻ വ്യോമസേനയുടെ ആധുനികവൽക്കരണത്തിൽ വലിയ പങ്കുവഹിച്ച ഇദ്ദേഹം സമകാലിക വെല്ലുവികളെ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കി എന്ന് വേണം പറയാൻ. പഹൽഗാം ഭീകരാക്രമണത്തിന് രാജ്യം നൽകിയ തിരിച്ചടിയിൽ, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് എവിടെയും മുഴങ്ങികേട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കൂടി അധ്വാനത്തിന്റെ ഫലമാണെന്ന് നിസ്സംശയം പറയാം.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം