AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ആരാണീ സ്ത്രീ? ബെംഗളൂരുവില്‍ കണ്ണുതട്ടാതിരിക്കാന്‍ സ്ത്രീയുടെ ഫോട്ടോ

Who Is the Viral Big-Eyed Mystery Woman: പണി തീരാത്ത കെട്ടിടങ്ങളിലും പച്ചക്കറി കടകളിലും മറ്റ് വില്‍പന കേന്ദ്രങ്ങളിലുമെല്ലാം ഇതേ ഫോട്ടോ‍ തന്നെ കാണാൻ സാധിക്കും. ഇതോടെ ആരാണ് ഈ സ്ത്രീ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

Viral News: ആരാണീ സ്ത്രീ? ബെംഗളൂരുവില്‍ കണ്ണുതട്ടാതിരിക്കാന്‍ സ്ത്രീയുടെ ഫോട്ടോ
Viral Photo
Sarika KP
Sarika KP | Updated On: 07 Jan 2026 | 08:53 AM

ബെംഗളൂരുവിലെ ന​ഗരത്തിലൂടെ പോകുന്നവരാണോ നിങ്ങള്‍? എന്നാൽ ഈ സ്ത്രീയുടെ ഫോട്ടോ തീർച്ചയായും നിങ്ങൾ കണ്ടിട്ടുണ്ടാകും. പണി തീരാത്ത കെട്ടിടങ്ങളിലും പച്ചക്കറി കടകളിലും മറ്റ് വില്‍പന കേന്ദ്രങ്ങളിലുമെല്ലാം ഇതേ ഫോട്ടോ‍ തന്നെ കാണാൻ സാധിക്കും. ഇതോടെ ആരാണ് ഈ സ്ത്രീ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

എന്തിനാണ് നിർമാണത്തിലിരിക്കുന്ന വീടുകളിലും കെട്ടിടങ്ങളിലും മറ്റും ഇവരുടെ ഫോട്ടോ വയ്ക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ഒരു സ്ത്രീക്ക് തോന്നിയ സംശയമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. കര്‍ണാടകയിലുടനീളം സ്ഥിരമായി യാത്ര ചെയ്യുന്ന @unitechy എന്ന എക്സ് ഉപയോക്താവാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്.

സാരിയണിഞ്ഞ്, കണ്‍മഷിയെഴുതി, ഉണ്ടക്കണ്ണുകളുള്ള, അദ്ഭുതഭാവത്തോടെയുള്ള ഒരു സ്ത്രീയുടെ ചിത്രമാണ് ബെംഗളൂരുവിലെ ന​ഗരത്തിൽ വ്യാപകമായി കാണാൻ സാധിക്കുന്നത്. കെട്ടിടത്തിന്റെ മുൻപിൽ തൂക്കിയിട്ട പോസ്റ്ററിന്റെ ഫോട്ടോയുൾപ്പെടെ പങ്കുവച്ചാണ് എക്സ് ഉപയോക്താവ് പോസ്റ്റിട്ടത്. ഇതിനൊപ്പം ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ആ സ്ത്രീയെ തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റ് ഇതിനകം വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്. 3.2 ദശലക്ഷത്തിലധികം ആളുകളാണ് പോസ്റ്റ് കണ്ടത്.

Also Read:കഷണ്ടി മറച്ച് വച്ച് വിവാഹം, സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി പീഡനം; ഭർത്താവിനെതിരെ യുവതിയുടെ പരാതി

ഇതോടെ നിരവധി പേരാണ് പ്രതികരിച്ച് രം​ഗത്ത് എത്തിയത്. ചിലർ ഗൗരവത്തോടെ ചർച്ച ചെയ്തപ്പോൾ മറ്റു ചിലർ തമാശകളാണ് പങ്കുവച്ചത്. ‘കണ്ണുകിട്ടാതിരിക്കാനാണ്’ ആ സ്ത്രീയുടെ ചിത്രം വയ്ക്കുന്നതെന്നായിരുന്നു കൂടുതൽ പേരും പറഞ്ഞത്. എന്നാൽ പൊതുവേ ഭീകരരൂപങ്ങളും കറുത്ത കോലങ്ങളുമൊക്കെയാണ് ഇത്തരത്തില്‍ വെയ്ക്കാറുള്ളതെന്നാണ് മറ്റൊരാൾ പറയുന്നത്.

എന്നാൽ ആരാണ് ആ സ്ത്രീയെന്ന് വ്യക്തമാക്കി കൊണ്ട് ഗണേഷ് എന്നൊരു യൂസർ രം​ഗത്ത് എത്തി. ചിത്രത്തിൽ കാണുന്നത് നിഹാരിക റാവു എന്ന യൂട്യൂബർ ആണെന്നാണ് ഇദ്ദേഹം പറയുന്നത്. ജീവിതത്തിൽ മോശം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ അവരുടെ ചിത്രം വയ്ക്കുന്നത് സഹായിക്കുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്.