Bullet Train: 320 കിമീ വേ​ഗത്തിൽ ബുള്ളറ്റ് ട്രെയിൻ കുതിക്കും, പക്ഷേ കേരളത്തിന് ആ ഭാഗ്യം ഉടനില്ല! കാരണമിത്

India’s First Bullet Train Map: റെയിൽവേ വികസനത്തിൽ എന്നും മുന്നിൽ നിൽക്കുന്ന കേരളം എന്തുകൊണ്ടാണ് ആദ്യഘട്ട ബുള്ളറ്റ് ട്രെയിൻ ഭൂപടത്തിന്റെ ഭാ​ഗമാവാത്തത് എന്നത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്. കേരളത്തിന് വെല്ലുവിളിയാകുന്നത് എന്ത്?

Bullet Train: 320 കിമീ വേ​ഗത്തിൽ ബുള്ളറ്റ് ട്രെയിൻ കുതിക്കും, പക്ഷേ കേരളത്തിന് ആ ഭാഗ്യം ഉടനില്ല! കാരണമിത്

Bullet Train

Updated On: 

05 Jan 2026 | 09:06 PM

റെയിൽവേ ​ഗതാ​ഗത രം​ഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ബുള്ളറ്റ് ട്രെയിൻ വരുന്നു. 2027 ഓഗസ്റ്റ് 15 ന് ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിൽ നിന്ന് ബിലിമോറയിലേക്കായിരിക്കും ആദ്യ ഘട്ടത്തിലെ സർവീസ്. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള അത്യാധുനിക മോഡൽ ട്രെയിനുകളാണ് രാജ്യത്ത് എത്തുന്നത്.

മുഴുവൻ റൂട്ടിലും ഒരേസമയം ബുള്ളറ്റ് ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുപകരം ഘട്ടം ഘട്ടമായിട്ടായിരിക്കും ബുള്ളറ്റ് ട്രെയിൻ നടപ്പിലാക്കുന്നത്. എന്നാൽ, റെയിൽവേ വികസനത്തിൽ എന്നും മുന്നിൽ നിൽക്കുന്ന കേരളം എന്തുകൊണ്ടാണ് ആദ്യഘട്ട ബുള്ളറ്റ് ട്രെയിൻ ഭൂപടത്തിന്റെ ഭാ​ഗമാവാത്തത് എന്നത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്. കേരളത്തിന് വെല്ലുവിളിയാകുന്നത് എന്ത്? പരിശോധിക്കാം….

കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ ഒരിക്കലും സാധ്യമല്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കും. ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളാണ് പ്രധാന കാരണം. കുന്നുകളും മലകളും പുഴകളും നിറഞ്ഞതാണ് കേരളത്തിന്റെ ഭൂപ്രകൃതി. ബുള്ളറ്റ് ട്രെയിനുകൾക്ക് മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കണമെങ്കിൽ പാതകൾ തികച്ചും നേരായതായിരിക്കണം. കേരളത്തിലും ബുള്ളറ്റ് ട്രെയിന്‍ വരണമെങ്കില്‍ സീറോ കര്‍വ് ഭൂമിയാണ് ആവശ്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുമ്പ് പറഞ്ഞിരുന്നു.

ALSO READ: ജാപ്പനീസ് ഷിൻകാൻസെൻ ഇന്ത്യയിൽ വർക്കാകുമോ? ബുള്ളറ്റ് ട്രെയിൻ നേരിടുന്ന കാലാവസ്ഥാ വെല്ലുവിളികൾ

ഭൂമി ഏറ്റെടുക്കലാണ് മറ്റൊരു പ്രശ്നം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒരു പുതിയ റെയിൽ പാതയ്ക്കായി വലിയ തോതിൽ ഭൂമി ഏറ്റെടുക്കുന്നത് ജനവാസ മേഖലകളെ ബാധിക്കും. സാമ്പത്തിക ചെലവാണ് മറ്റൊരു വെല്ലുവിളി. കേരളത്തിൽ ഒരു ബുള്ളറ്റ് ട്രെയിൻ പാത നിർമ്മിക്കണമെങ്കിൽ വരുന്ന ഭീമമായ ചിലവ് തിരിച്ചുപിടിക്കാൻ എത്രത്തോളം സാധിക്കും എന്നതും സംശയകരമാണ്.

ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
മൺചട്ടിയിൽ ഇനി പൂപ്പൽ പിടിക്കില്ല; ഇത് പരീക്ഷിക്കൂ
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ
വഡോദരയിൽ വിരാട് കോലി എത്തിയപ്പോഴുള്ള ജനക്കൂട്ടം
വയനാട് ചിറക്കരയിൽ കടുവ
പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞപ്പോൾ