Man’s Murder In Meghalaya: ഹണിമൂണിനിടെ പ്രതിശ്രുത വരന്‍ കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്; ഭാര്യ അടക്കം അടക്കം നാലുപേർ പിടിയിൽ

Wife Arrested In Man's Murder In Meghalaya: ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശി (28)യുടെ കൊലപാതകത്തിലാണ് ഭാര്യ സോനം രഘുവംശി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് യുവതി പോലീസിന്റെ പിടിയിലായത് .

Mans Murder In Meghalaya: ഹണിമൂണിനിടെ പ്രതിശ്രുത വരന്‍ കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്; ഭാര്യ അടക്കം അടക്കം നാലുപേർ പിടിയിൽ

സോനവും രാജാ രഘുവംശിയും

Edited By: 

Arun Nair | Updated On: 09 Jun 2025 | 10:40 AM

ഭോപ്പാൽ: മേഘാലയിൽ ഹണിമൂണിനിടെ കാണാതായ ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശി (28)യുടെ കൊലപാതകത്തിലാണ് ഭാര്യ സോനം രഘുവംശി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് യുവതി പോലീസിൻ്റെ പിടിയിലായത് . വാടകക്കൊലയാളികളെ ഉപയോ​ഗിച്ച് രാജയുടെ കൊലപാതകത്തിന് യുവതി ഗൂഢാലോചന നടത്തിയതായും പോലീസ് പറയുന്നു.

കഴിഞ്ഞ മാസമാണ് രാജാ രഘുവംശിയും ഭാര്യ സോനവും ഹണിമൂണിനായി തിരിച്ചത്. പിന്നാലെ മേയ് 23-ന് മേഘാലയയിലെ ചിറാപുഞ്ചിയിൽ നിന്ന് ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് ജൂൺ രണ്ടിന് രാജയുടെ മൃതദേഹം ഒരു മലയിടുക്കിൽ കണ്ടെത്തി. ഇയാളുടെ സഹോദരനായ വിപിൻ രഘുവംശിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് സമീപം വടിവാളും തകര്‍ന്ന ഫോണും കണ്ടെത്തിയിരുന്നു.

Also Read:ഒന്നും പകരമാവില്ല; വിങ്ങലായി സഹാനയുടെ അച്ഛനും അമ്മയും; വീട്ടിലെത്തി ധനസഹായം കൈമാറി

ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്നയാളാണ് രാജാ രഘുവംശി. മെയ് 11-നായിരുന്നു സോനവുമായുള്ള ഇദ്ദേഹത്തിൻ്റെ വിവാഹം. മെയ് 23-ന് ചിറാപുഞ്ചിയില്‍ നിന്ന് ദമ്പതികള്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം ഒരു വിവരവും ലഭിച്ചില്ല. നെറ്റ് വ‍‍ർക്കിൻ്റെ തകരാറ് കാരണമായിരിക്കാം ഫോൺ ലഭിക്കാത്തത് എന്നായിരുന്നു ആ​ദ്യം കരുതിയത്. പിന്നീട് രണ്ട് ദിവസമായിട്ടും ഫോണിൽ കിട്ടാതായതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തായത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ