Wipro: സര്‍ജാപൂര്‍ കാമ്പസിലൂടെ ഗതാഗതം അനുവദിക്കണം; മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന നിരസിച്ച് വിപ്രോ മേധാവി

Azim Premji Denies CM Request: ബെംഗളൂരു നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറയുന്നത് മൂലം പല ഐടി കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും നിരാശയിലാണ്. ചില കമ്പനികള്‍ ബെംഗളൂരുവില്‍ നിന്ന് പോകാന്‍ പദ്ധതിയിടുന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

Wipro: സര്‍ജാപൂര്‍ കാമ്പസിലൂടെ ഗതാഗതം അനുവദിക്കണം; മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന നിരസിച്ച് വിപ്രോ മേധാവി

അസിം പ്രേംജി, സിദ്ധരാമയ്യ

Published: 

27 Sep 2025 08:20 AM

ബെംഗളൂരു: സര്‍ജാപൂര്‍ കാമ്പസിലൂടെ ഗതാഗതം അനുവദിക്കണമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യര്‍ത്ഥന നിരസിച്ച് വിപ്രോ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജി. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. അസിം പ്രേംജിയ്ക്ക് എഴുതിയ കത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇബ്ലൂര്‍ ജങ്ഷനിലെ ഔട്ടര്‍ റിങ് റോഡിലെ ഗതാഗത കുരുക്ക് പലപ്പോഴും രൂക്ഷമാകുന്നു. ഇത് ലഘൂകരിക്കുന്നതിനായി വിപ്രോ കാമ്പസിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് സെപ്റ്റംബര്‍ 19ന് എഴുതിയ കത്തില്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ബെംഗളൂരു നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറയുന്നത് മൂലം പല ഐടി കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും നിരാശയിലാണ്. ചില കമ്പനികള്‍ ബെംഗളൂരുവില്‍ നിന്ന് പോകാന്‍ പദ്ധതിയിടുന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടത്.

മുഖ്യമന്ത്രിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ജനങ്ങളും വിപ്രോയോട് ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. കാമ്പസിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുന്നത് സര്‍ജാപൂര്‍ റോഡ്, ഒആര്‍ആര്‍, ജബ്ലൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ ഗതാഗത കുരുക്ക് കുറയ്ക്കുമെന്നാണ് ജനങ്ങളും പറയുന്നത്.

എന്നാല്‍ കാമ്പസ് വഴി വാഹനങ്ങള്‍ കടത്തിവിടുന്നതിലുള്ള വെല്ലുവിളികള്‍ വിപ്രോ ചെയര്‍മാന്‍ സര്‍ക്കാരിന് ഓര്‍മ്മിപ്പിച്ച് മറുപടി നല്‍കി. നിയമപരവും ഭരണപരവുമായ വെല്ലുവിളികള്‍ അതുണ്ടാക്കുമെന്നാണ് പ്രേംജി പറഞ്ഞത്. കാമ്പസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്വത്താണെന്നും പൊതുവഴിക്കുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Ganga River: 1,300 വർഷത്തിനിടയിലെ ഏറ്റവും വേഗത്തിൽ ഗംഗാ ജലം വറ്റുന്നു; പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ എന്നു പഠനം

സര്‍ജാപൂര്‍ കാമ്പസ് ആഗോള ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള മേഖലയാണ്. ഞങ്ങളുടെ കരാര്‍ വ്യവസ്ഥകള്‍ ഭരണത്തിന് പോലും മാറ്റാന്‍ സാധിക്കാത്ത കര്‍ശനമായ ആക്‌സസ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പിന്തുടരുന്നു. കൂടാതെ സ്വകാര്യ സ്വത്തിലൂടെയുള്ള പൊതുവാഹന ഗതാഗതം ഫലപ്രദമായ പരിഹാരമാകില്ലെന്നും പ്രേംജി ചൂണ്ടിക്കാട്ടി. ഗതാഗത മാനേജ്‌മെന്റിനായി വിദഗ്ധരുടെ നേതൃത്വത്തില്‍ സമഗ്രമായ പഠനം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും