5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: എന്നും ലീവെടുക്കുന്ന ജോലിക്കാരിക്ക് ശമ്പളം കുറച്ച് നല്‍കിയാല്‍ മതിയോ? വൈറലായി യുവതിയുടെ പോസ്റ്റ്‌

Reddit Viral Post About Maid's Salary: താന്‍ ചെയ്യുന്ന ജോലിയെ കുറിച്ചുള്ള പോസ്റ്റുകള്‍ സര്‍വ്വസാധാരണം, എന്നാല്‍ നിങ്ങള്‍ ജോലിക്കാരെ കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടിട്ടുണ്ടോ? അത്തരത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള യുവതി പങ്കുവെച്ച പോസ്റ്റില്‍ പറയുന്ന കാര്യങ്ങളാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

Viral News: എന്നും ലീവെടുക്കുന്ന ജോലിക്കാരിക്ക് ശമ്പളം കുറച്ച് നല്‍കിയാല്‍ മതിയോ? വൈറലായി യുവതിയുടെ പോസ്റ്റ്‌
പ്രതീകാത്മക ചിത്രംImage Credit source: Freepik
shiji-mk
Shiji M K | Published: 04 Feb 2025 18:08 PM

സോഷ്യല്‍ മീഡിയയെ പലതരത്തിലാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ചിലര്‍ സമയം ചിലവഴിക്കാനായി ഉപയോഗിക്കുമ്പോള്‍ മറ്റുചിലര്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കിടാനൊരു ഇടമായി സോഷ്യല്‍ മീഡിയയെ കാണുന്നു. തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി മറ്റുള്ളവരുമായി പങ്കിടുന്നവരും ധാരാളം.

താന്‍ ചെയ്യുന്ന ജോലിയെ കുറിച്ചുള്ള പോസ്റ്റുകള്‍ സര്‍വ്വസാധാരണം, എന്നാല്‍ നിങ്ങള്‍ ജോലിക്കാരെ കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടിട്ടുണ്ടോ? അത്തരത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള യുവതി പങ്കുവെച്ച പോസ്റ്റില്‍ പറയുന്ന കാര്യങ്ങളാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

തന്റെ വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീയുടെ ശമ്പളവും ലീവും ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ പോസ്റ്റ്. ജോലിക്കാരി വരാത്ത ദിവസങ്ങളിലെ ശമ്പളം താന്‍ അവര്‍ക്ക് നല്‍കണോ എന്നാണ് യുവതി ചോദിക്കുന്നത്. മാത്രമല്ല, ജോലിക്കാരി വരാതിരിക്കുന്ന ദിവസങ്ങളിലെ ശമ്പളം അവര്‍ക്ക് നല്‍കാതിരിക്കുകയാണെങ്കില്‍ തനിക്ക് കുറ്റബോധമുണ്ടാകുമെന്നും യുവതി പറയുന്നുണ്ട്. എന്നാല്‍ അവധി ദിവസത്തെ പണം നല്‍കിയാല്‍ അവരത് മുതലെടുക്കുമോ എന്ന ആശങ്കയും യുവതി പങ്കുവെച്ചു.

ജോലിക്കാരിക്കായി താന്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. ABHA ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനായി താന്‍ അവരെ സഹായിച്ചു. മാസത്തില്‍ രണ്ട് ദിവസമൊക്കെ അവര്‍ ലീവെടുക്കുന്നതിന് തനിക്ക് പരാതിയില്ല. എല്ലാവര്‍ക്കും ജോലിയില്‍ നിന്നും ബ്രേക്ക് അനിവാര്യമാണ്. എന്നാല്‍ അവര്‍ പത്ത് ദിവസമൊക്കെ അവധിയെടുക്കുന്നു. അപ്പോള്‍ ആ ദിവസത്തെ ശമ്പളം കുറയ്ക്കുന്നതില്‍ പ്രശ്‌നമുണ്ടോ എന്നാണ് യുവതി ചോദിക്കുന്നത്.

യുവതിയുടെ പോസ്റ്റ്‌

Do people ever cut their maid’s salary?
byu/theparadoxicalnaari inbangalore

അത്തരത്തില്‍ മറ്റ് വീട്ടുകാര്‍ ശമ്പളം കുറയ്ക്കുന്നതിനെ കുറിച്ച് അവര്‍ എപ്പോഴും പരാതി പറയുമായിരുന്നു. അതിനാലാണ് തനിക്ക് കുറ്റബോധം തോന്നുന്നത്. മകന് സുഖമില്ല ആശുപത്രിയിലാണ് അല്ലെങ്കില്‍ ബന്ധുക്കള്‍ ആശുപത്രിയിലാണ് മരിച്ചു എന്നെല്ലാമാണ് അവധിയെടുക്കുന്നതിന് അവര്‍ കാരണം പറയുന്നത്. അവരുടെ കുടുംബത്തിന് വേണ്ടി താന്‍ എപ്പോഴും മരുന്നുകള്‍ വാങ്ങിച്ച് നല്‍കാറുണ്ട്. കൂടാതെ അവരെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്യുമെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.

Also Read: Viral News: പെണ്ണുങ്ങളെ കൊണ്ട് ഇതൊന്നും പറ്റില്ല..! ഒടുവിൽ ബെറ്റ് വച്ച് നഷ്ടമായത് നാല് ലക്ഷം രൂപ

യുവതിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയത്. ലീവിനെ കുറിച്ച് നിങ്ങള്‍ അവര്‍ക്ക് കൃത്യമായ ധാരണ നല്‍കിയിട്ടുണ്ടെങ്കില്‍ ശമ്പളം കുറയ്ക്കാം, ഇല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്നാണ് ഒരുവിഭാഗം പറയുന്നത്. ശമ്പളത്തില്‍ നിന്ന് പണം കട്ട് ചെയ്ത് അടുത്ത വര്‍ഷത്തെ ബോണസില്‍ ഉള്‍പ്പെടുത്താനാണ് മറ്റൊരാള്‍ യുവതിയെ ഉപദേശിച്ചത്.