Black Alien Temple: ഭൂമിക്കടിയിലെ ‘ഏലിയൻ’ ക്ഷേത്രം; ഇവിടെ നടക്കുന്നതെല്ലാം വിചിത്രം

Black Alien Temple In Tamil Nadu: ഒരു പരമ്പരാഗത ദേവതയുടെയോ ദേവൻ്റെയോ സാന്നിധ്യമില്ലാത്ത, എന്നാൽ ഭക്തി ഒട്ടും തന്നെ കുറയാത്തൊരു ക്ഷേത്രം. തമിഴ്‌നാടിലെ സേലത്താണ് ആരും കേട്ടാൽ അത്ഭുതപ്പെടുന്ന ഈ ആരാധനാലയം സ്ഥിതി ചെയ്യുന്നത്. അന്യഗ്രഹജീവിക്കായി സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്.

Black Alien Temple: ഭൂമിക്കടിയിലെ ‘ഏലിയൻ’ ക്ഷേത്രം; ഇവിടെ നടക്കുന്നതെല്ലാം വിചിത്രം

ക്ഷേത്രത്തിലെ ഏലിയൻ പ്രതിഷ്ഠ

Published: 

02 Dec 2025 14:33 PM

ചരിത്രപരമായും ഐതിഹ്യങ്ങളാലും വാസ്തുവിദ്യാപരമായും ഏറെ കൗതുകമുണർത്തുന്ന കാഴ്ച്ചകൾ ഇന്ത്യയിൽ ധാരാളമുണ്ട്. ക്ഷേത്രങ്ങളുടെയും അതിന് പിന്നിൽ പുരാണവുമായി ബന്ധപ്പെട്ട നിരവധി കഥകളും ഉറങ്ങിക്കിടക്കുന്ന മണ്ണാണ് നമ്മുടെ രാജ്യം. ഓരോ നാട്ടിലും ഓരോ ദേവാലയങ്ങളും അതിനോട് ചേർന്നുള്ള കഥകളും ആചാരങ്ങളുമെല്ലാം നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ നമ്മൾ കേട്ടുവളർന്ന കഥകൾക്കപ്പുറമുള്ള ഒരു ക്ഷേത്രമാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഒരു പരമ്പരാഗത ദേവതയുടെയോ ദേവൻ്റെയോ സാന്നിധ്യമില്ലാത്ത, എന്നാൽ ഭക്തി ഒട്ടും തന്നെ കുറയാത്തൊരു ക്ഷേത്രം. തമിഴ്‌നാടിലെ സേലത്താണ് ആരും കേട്ടാൽ അത്ഭുതപ്പെടുന്ന ഈ ആരാധനാലയം സ്ഥിതി ചെയ്യുന്നത്. ആരാധനാലയങ്ങളുടെ സങ്കല്പങ്ങൾക്ക് വിചിത്രമായി ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് അന്യഗ്രഹജീവിയെയാണ്. അതായത് ഏലിയൻ. അന്യഗ്രഹജീവിക്കായി സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്.

ALSO READ: ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ, ഉയരം മൂന്നടി മാത്രം; ഇത് ​ഗുജറാത്തിലെ ഗണേഷ് ബറേയുടെ കഥ

ലോകത്ത് തന്നെ ഇതാദ്യമായാണ് അന്യഗ്രഹജീവിക്കായി ഇത്തരമൊരു ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്ന് 11 അടി താഴ്ചയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. സാധാരണ കാഴ്ച്ചകളിൽ നിന്ന് വ്യത്യസ്തമായി കെട്ടിടമായിട്ടല്ല ഇവ പണിതിരിക്കുന്നത്. മല്ലമൂപ്പമ്പട്ടിയിലെ രാമഗൗണ്ടനൂരിൽ താമസിക്കുന്ന ലോഗനാഥനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഒരു സ്വപ്നത്തിൽ താൻ ഒരു അന്യഗ്രഹ ദേവതയെ കണ്ടതായും അതാണ് ക്ഷേത്രം പണിയാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. കറുത്ത വിഗ്രഹത്തെയാണ് ലോഗനാഥൻ ദിവസവും ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.

ലോഗനാഥൻ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ചായകട നടത്തിവന്നിരുന്ന ലോകനാഥൻ പിന്നീട് ചില ശാരീരിക അസ്വസ്ഥകൾ മൂലം അത് നിർത്തി. പിന്നീട് ഇതിന് ചികിത്സ തേടി പോയ അദ്ദേഹം ഒരു സിദ്ധർ ഭാഗ്യ എന്ന വ്യക്തിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ശിഷ്യനാകുകയും ചെയ്തു. ലോഗനാഥന്റെ വിശ്വാസപ്രകാരം, ഈ അന്യഗ്രഹജീവിയെ വെറുമൊരു പ്രതിഷ്ഠയായിട്ടല്ല കണക്കാക്കുന്നത്. ശിവൻ സൃഷ്ടിച്ച ആദ്യത്തെ ദേവതയാണ് ഈ ഏലിയൻ എന്നും, പ്രകൃതിദുരന്തങ്ങളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ കഴിയുന്ന ശക്തി ഈ പ്രതിഷ്ഠയ്ക്കുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും