AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: തിരക്ക് നല്ലതല്ല! ടാറിട്ട റോഡില്‍ ചെരുപ്പ് കുടുങ്ങി, ഒടുക്കം ഉപേക്ഷിച്ചു

Viral Video Of Young Women: റോഡ് പണി നടക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ അല്‍പം ക്ഷമ കാണിക്കണം. കാരണം വല്ല കുഴിയോ മറ്റോ ഉണ്ടെങ്കില്‍ നമ്മള്‍ കാണുക പോലുമില്ല. അത്തരത്തില്‍ വലിയ ശ്രദ്ധ കൊടുക്കേണ്ട ഒന്ന് തന്നെയാണ് ടാറിങ്.

Viral Video: തിരക്ക് നല്ലതല്ല! ടാറിട്ട റോഡില്‍ ചെരുപ്പ് കുടുങ്ങി, ഒടുക്കം ഉപേക്ഷിച്ചു
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: X
shiji-mk
Shiji M K | Published: 18 Jun 2025 13:17 PM

തിരക്ക് കാരണം പലപ്പോഴും അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നത് പലരുടെയും ശീലമാണ്. പെട്ടെന്ന് എവിടെയെങ്കിലും എത്തണമെന്ന ചിന്തയിലാണ് പുറത്തോട്ട് പോകുന്നതെങ്കില്‍ അബദ്ധം സംഭവിക്കുന്നത് സര്‍വ്വസാധാരണം. അങ്ങനെ തന്റെ തിരക്ക് കാരണം, വലിയ വില കൊടുക്കേണ്ടി വന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

റോഡ് പണി നടക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ അല്‍പം ക്ഷമ കാണിക്കണം. കാരണം വല്ല കുഴിയോ മറ്റോ ഉണ്ടെങ്കില്‍ നമ്മള്‍ കാണുക പോലുമില്ല. അത്തരത്തില്‍ വലിയ ശ്രദ്ധ കൊടുക്കേണ്ട ഒന്ന് തന്നെയാണ് ടാറിങ്. ടാര്‍ നല്ലതുപോലെ ഉണങ്ങുന്നതിന് മുമ്പ് റോഡിലേക്ക് പ്രവേശിച്ചാല്‍ പണിപാളും.

വൈറലായ വീഡിയോ

റോഡിലെ ടാര്‍ പൂര്‍ണമായും ഉണങ്ങുന്നതിന് മുമ്പ് അതുവഴി നടക്കാന്‍ ശ്രമിച്ച യുവതിക്ക് തന്റെ ചെരുപ്പുകള്‍ റോഡില്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് ചെരുപ്പ് ടാറില്‍ നിന്ന് വലിച്ചെടുക്കാന്‍ സാധിച്ചില്ല. ശേഷം മറ്റ് വഴികളൊന്നും തന്നെയില്ലെന്ന് മനസിലാക്കിയ യുവതി ചെരുപ്പ് ഉപേക്ഷിക്കുകയായിരുന്നു.

Also Read: SpiceJet: ഭക്ഷണം മഹാമോശം; സ്പൈസ് ജെറ്റ് ജീവനക്കാരെക്കൊണ്ട് കഴിപ്പിച്ച് യാത്രക്കാർ

വീഡിയോ വൈറലായതോടെ യുവതിയെ ഉപദേശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സഹോദരീ നീ കുറച്ചുകൂടി കാത്തിരിക്കണമായിരുന്നു, തിരക്കുകൂട്ടിയാല്‍ തീര്‍ച്ചയായും ഇങ്ങനെ വേദനിക്കേണ്ടി വരും എന്നീ കമന്റുകളാണ് വീഡിയോക്ക് താഴെയെത്തുന്നത്.