Alwar Murder Case: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി; ക്രൂരകൃത്യം പുറംലോകത്തെത്തിച്ചത് ഒമ്പതുകാരന്‍ മകന്‍
Alwar Murder Case Updates: വീടിന്റെ പ്രധാന ഗേറ്റ് അമ്മ മനഃപൂർവ്വം തുറന്നിട്ടുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അനിതയുടെ കാമുകനായ കാശിറാം പ്രജാപത് എന്നയാള്‍ നാല് പേരൊടൊപ്പം വീട്ടിലേക്ക് പ്രവേശിച്ചു. കാശിറാമിനെ കുട്ടിക്ക് പരിചയമുണ്ടായിരുന്നത് കേസില്‍ വഴിത്തിരിവായി
അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കാമുകന്റെയും വാടക കൊലയാളികളുടെയും സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. ജൂണ്‍ ഏഴിനാണ് അല്‍വാറിലെ ഖേര്‍ലിയില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇവരുടെ ഒമ്പതു വയസുകാരന്‍ മകനാണ് കേസിലെ ഏക ദൃക്‌സാക്ഷി. കുട്ടിയാണ് കൊലപാതകത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസിനെ അറിയിച്ചത്. മാന്‍ സിങ് ജാദവ് (വീരു) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പെട്ടെന്ന് ആരോഗ്യം മോശമായി മരിക്കുകയായിരുന്നുവെന്നാണ് ഭാര്യ അനിത ആദ്യം പറഞ്ഞത്. എന്നാല്‍ മകന്‍ എല്ലാ കാര്യവും പൊലീസിനോട് പറഞ്ഞതോടെ 48 മണിക്കൂറിനുള്ളില്‍ കള്ളി വെളിച്ചത്തായി.
രാത്രി വീടിന്റെ പ്രധാന ഗേറ്റ് അമ്മ മനഃപൂർവ്വം തുറന്നിട്ടുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അനിതയുടെ കാമുകനായ കാശിറാം പ്രജാപത് എന്നയാള്‍ നാല് പേരൊടൊപ്പം വീട്ടിലേക്ക് പ്രവേശിച്ചു. കാശിറാമിനെ കുട്ടിക്ക് പരിചയമുണ്ടായിരുന്നത് കേസില്‍ വഴിത്തിരിവായി. ‘കാശി അങ്കിള്‍’ എത്തിയെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
പിതാവിനെ തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നത് കുട്ടി കണ്ടു. ഈ സമയം മാന്‍ സിങ് ജാദവിനൊപ്പം കിടക്കുകയായിരുന്നു കുട്ടി. ഗുണ്ടാസംഘം ഇവിടെയെത്തിയപ്പോള്‍ കുട്ടി ഉറക്കം നടിച്ചു.




“വാതിലിൽ ഒരു നേരിയ ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. അമ്മ ഗേറ്റ് തുറക്കുന്നത് കണ്ടു. കാശി അങ്കിൾ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം നാല് പേർ കൂടി ഉണ്ടായിരുന്നു. ഞാൻ ഭയന്നുപോയി. അവർ ഞങ്ങളുടെ മുറിയിലേക്ക് വന്നു. കട്ടിലിനു മുന്നിലായി അമ്മ നില്‍പുണ്ടായിരുന്നു. മുറിയിലെത്തിയവര്‍ അച്ഛനെ അടിച്ചു.. കാലുകള്‍ വളയ്ക്കാന്‍ ശ്രമിച്ചു. ശ്വാസം മുട്ടിച്ചു. കാശി അങ്കിള്‍ തലയണകൊണ്ട് അമര്‍ത്തിപ്പിടിച്ചു”-കുട്ടി വെളിപ്പെടുത്തി.
അച്ഛനെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞപ്പോള്‍ കാശി അങ്കിള്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞു. നിമിഷങ്ങള്‍ക്കകം അച്ഛന്‍ മരിച്ചു. തുടര്‍ന്ന് അവര്‍ പോയെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. അനിതയും കാശിറാമും കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വാടക കൊലയാളികള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് അനിതയും കാശിറാമും വാഗ്ദാനം ചെയ്തിരുന്നത്. അനിത, കാശിറാം, കൊലയാളികളിൽ ഒരാളായ ബ്രിജേഷ് ജാദവ് എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.