Kerala Assembly Election Results 2026 LIVE Counting: കോഴിക്കോട്ട് എൽഡിഎഫിന് 1 സീറ്റ് മാത്രം, കണ്ണൂരിൽ വോട്ട് ചോർച്ച, ഒടുവിൽ പിണറായിക്ക് വിജയം

Kerala Election 2026 Results Live Online : സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു, എട്ടു മണിയോടെ പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണി തുടങ്ങിയത്, ആദ്യ ഘട്ടത്തിൽ എൽഡിഎഫും യുഡിഎഫിനുമൊപ്പം എൻഡിഎയ്ക്കും ലീഡുള്ള മണ്ഡലങ്ങളുണ്ടെന്നതാണ് ഏറ്റവും പുതിയ വിവരം. ഇവിഎം ഫലങ്ങളാണ് അന്തിമമായി കാണേണ്ടത്. ഇവിഎം ഫലങ്ങൾ ഉടൻ എണ്ണി തുടങ്ങും. ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഫലങ്ങൾ എത്തി തുടങ്ങി.

Kerala Assembly Election Results 2026 LIVE Counting: കോഴിക്കോട്ട് എൽഡിഎഫിന് 1 സീറ്റ് മാത്രം, കണ്ണൂരിൽ വോട്ട് ചോർച്ച, ഒടുവിൽ പിണറായിക്ക് വിജയം

Kerala Assembly Election Results Live Updates 2026

Updated On: 

05 May 2026 | 07:51 AM

സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. ആകാംക്ഷയോടെയാണ് മലബാർ ജില്ലകളടക്കമുള്ള സംസ്ഥാനത്തെ വടക്കൻ കേരളവും വലിയ ആകാക്ഷയിലാണ്.   മറ്റെല്ലാ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി കേരളമാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണിത്. ത്രികോണ മത്സരങ്ങൾ, തൂക്കു മന്ത്രിസഭ, ഉപമുഖ്യമന്ത്രി തുടങ്ങി പ്രവചനങ്ങൾക്ക് കുറവൊന്നുമില്ലാത്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ഭരണം മൂന്നാം തവണയും ആവർത്തിക്കാൻ എൽഡിഎഫ് ലക്ഷ്യമിടുമ്പോൾ സമാനതകളില്ലാത്ത വിജയം നേടുകയാണ് യുഡിഎഫിൻ്റെ ലക്ഷ്യം.

2016-ലേ പോൽ നേട്ടങ്ങൾ ആവർത്തിക്കാൻ കാത്തിരിക്കുകയാണ് എൻഡിഎയും. എക്സ്റ്റിറ്റ്പോൾ പ്രവചനങ്ങളെല്ലാം യുഡിഎഫിന് ഭരണം പ്രവചിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. തിരഞ്ഞെടുപ്പ് ഫല സൂചനകൾ നിങ്ങൾക്ക് ടിവി-9 മലയാളത്തിൻ്റെ ലൈവ് ബ്ലോഗ്, യൂട്യൂബ് ചാനൽ, വെബ്സൈറ്റ് ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ എന്നിവിടങ്ങളിൽ കാണാം.

LIVE NEWS & UPDATES

The liveblog has ended.
  • 04 May 2026 03:35 PM (IST)

    പിണറായി വിജയൻ

  • 04 May 2026 03:34 PM (IST)

    പേരാമ്പ്രയിലെ ഫലം

    പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയ വിജയത്തിലേക്ക് എത്തി


  • 04 May 2026 03:24 PM (IST)

    Baypore Election Results: ബേപ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം

    ബേപ്പൂരിലെ ശക്തമായ മത്സരത്തിൽ പിവി അൻവറിനെതിരെ മുഹമ്മദ് റിയാസിന് വിജയം

  • 04 May 2026 03:21 PM (IST)

    മണലൂരിൽ കോൺഗ്രസ്സിന് പാളി

    മണലൂരിൽ സിപിഎമ്മിൻ്റെ സി.രവീന്ദ്രനാഥിന് വിജയം, മുതിർന്ന് കോൺഗ്രസ്സ് നേതാവ് ടിഎൻ പ്രതാപനാണ് തോറ്റത്

  • 04 May 2026 02:59 PM (IST)

    Thrithala Election Results: തൃത്താലയിലെ വിജയം

    തൃത്താലയിൽ വി.ടി ബൽറാമിന് വിജയം

  • 04 May 2026 02:50 PM (IST)

    നന്ദി അറിയിച്ച് രമേഷ് പിഷാരടി

    തൻ്റെ വിജയത്തിൽ എല്ലാവർക്കും നന്ദി അറിയിച്ച് രമേഷ് പിഷാരടി

    പോസ്റ്റിങ്ങനെ

  • 04 May 2026 02:41 PM (IST)

    Thrikaripur Election Results: തൃക്കരിപ്പൂർ തിരഞ്ഞെടുപ്പ് ഫലം

    തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർക്ക് വിജയം

  • 04 May 2026 02:38 PM (IST)

    Peravoor Election Results: പേരാവൂരിൽ

    പേരാവൂരിൽ 9000-ലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു

  • 04 May 2026 02:18 PM (IST)

    രമേഷ് പിഷാരടി

    പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടിക്ക് വിജയം, 12000-ലേറെ വോട്ടിൻ്റെ ഭൂരിപക്ഷമാണ് പിഷാരടി നേടിയത്

  • 04 May 2026 02:09 PM (IST)

    ഇരിങ്ങാലക്കുടയിൽ

    ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദു തോറ്റു, തോമസ് ഉണ്ണിയാടനാണ് വിജയിച്ചത്

  • 04 May 2026 02:03 PM (IST)

    Ottappalam Election Results : ഒറ്റപ്പാലത്ത് തോറ്റവർ

    ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ പികെ ശശി, മേജർ രവി എന്നിവർ തോറ്റു

  • 04 May 2026 01:59 PM (IST)

    രമേഷ് പിഷാരടിക്ക്

    രമേഷ് പിഷാരടിക്ക് പാലക്കാട് 12000-ൽ അധികം വോട്ട് നേടി ലീഡ് ചെയ്യുന്നു

  • 04 May 2026 01:56 PM (IST)

    തിരുവമ്പാടിയിൽ

    തിരുവമ്പാടിയിൽ സികെ കാസിം വിജയിച്ചു

  • 04 May 2026 01:54 PM (IST)

    Kalpetta Election Results: കൽപ്പറ്റയിൽ

    കൽപ്പറ്റയിൽ ടി.സിദ്ധീഖിന് ജയം

  • 04 May 2026 01:50 PM (IST)

    Payyannur Election Results: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ

    പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ ഒടുവിൽ ജയിച്ചു, വലിയ വിവാദങ്ങൾക്കൊടുവിലാണ് വി.കുഞ്ഞികൃഷ്ണൻ്റെ വിജയം

  • 04 May 2026 01:40 PM (IST)

    Palakkad Election Results: പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം

    പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലത്തിൽ രമേഷ് പിഷാരടിക്ക് വലിയ മുന്നേറ്റം

  • 04 May 2026 01:13 PM (IST)

    Payyannur Election Results: പയ്യന്നൂരിൽ നിലവിൽ

    പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ 4000 വോട്ടുകളുടെ ലീഡിൽ തന്നെ തുടരുന്നു

  • 04 May 2026 12:59 PM (IST)

    ലീഡ് കുറയുന്നു

    ധർമ്മടത്തെ പിണറായി വിജയൻ്റെ ലീഡ് വീണ്ടും കുറയുന്നു

  • 04 May 2026 12:20 PM (IST)

    Kerala Assembly Results: നിലവിലെ സീറ്റ് നില

    എൽഡിഎഫ്- 38

    യുഡിഎഫ്- 100

    എൻഡിഎ- 2

  • 04 May 2026 12:06 PM (IST)

    Dharmadom Election Results: ധർമ്മടത്ത് വീണ്ടും

    ധർമ്മടത്ത് പിണറായി വിജയൻ ലീഡിലേക്ക് തിരികെ എത്തുന്നു, 1500 വോട്ടിൻ്റെ ഭൂരിപക്ഷമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

  • 04 May 2026 12:01 PM (IST)

    KK Rema Facebook Post: കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത്

    കെകെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  • 04 May 2026 11:58 AM (IST)

    Thavanur Election Results 2026: ജനവിധി അംഗീകരിക്കുന്നതായാി സ്ഥാനാർത്ഥി

    തവനൂരിലെ ജനവിധി അംഗീകരിക്കുന്നതായി സ്ഥാനാർത്ഥി കെ.ടി ജലീൽ

    പോസ്റ്റിങ്ങനെ

  • 04 May 2026 11:45 AM (IST)

    Election Commission Results: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫലം

    ധർമ്മടത്ത് യഥാർത്ഥത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ലൈവ് റിസൾട്ട് വെബ്സൈറ്റ്: https://results.eci.gov.in/ResultAcGenMay2026/candidateswise-S1112.htm

  • 04 May 2026 11:32 AM (IST)

    Payyannur Election Results: പയ്യന്നൂരിലെ സ്ഥിതി

    പയ്യന്നൂർ മണ്ഡലത്തിൽ പാർട്ടിയിൽ നിന്നും പുറത്തിറങ്ങിയ പിവി കുഞ്ഞികൃഷ്ണന് ലീഡ്

  • 04 May 2026 11:24 AM (IST)

    ലീഡ് നില കുറയുന്നു

    പിണറായി വിജയനെതിരെ അബ്ദുൾ റഷീദിൻ്റെ ലീഡ് നില കുറയുന്നു

  • 04 May 2026 10:53 AM (IST)

    Malappuram Election Results 2026: മലപ്പുറത്തെ ആകെ അവസ്ഥ

    മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നത് യുഡിഎഫാണ്. സംസ്ഥാനത്ത് നിലവിൽ 101 സീറ്റുകളാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

  • 04 May 2026 10:39 AM (IST)

    Peravoor Election Results: പേരാവൂരിൽ എന്ത് സംഭവിക്കുന്നു?

    പേരാവൂരിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെതിരെ സിപിഎമ്മിൻ്റെ കെകെ ഷൈലജ ലീഡ് ചെയ്യുന്നു.

  • 04 May 2026 10:37 AM (IST)

    നിർണ്ണായകമായ ചില മണ്ഡലങ്ങൾ

    മഞ്ചേശ്വരം, കാസര്‍കോട്, കണ്ണൂര്‍, പേരാവൂര്‍, നാദാപുരം, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, തിരൂര്‍, തൃത്താല, പാലക്കാട്, ചിറ്റൂര്‍, തൃശൂര്‍, ഇരിഞ്ഞാലക്കുട തുടങ്ങിയ മണ്ഡലങ്ങൾ കേരളത്തിൽ നിർണ്ണായക മണ്ഡലങ്ങളിലൊന്നാണ്

  • 04 May 2026 10:30 AM (IST)

    ശശി തരൂർ പറഞ്ഞത്

  • 04 May 2026 10:25 AM (IST)

    Dharmadom UDF Candidate: ആരാണ് ധർമ്മടത്തെ ആ സ്ഥാനാർത്ഥി

    ധർമ്മടത്ത് പിണറായി വിജയനെ വിറപ്പിച്ച ആ സ്ഥാനാർത്ഥി കോൺഗ്രസ്സിൻ്റെ വിപി അബ്ദുൾ റഷീദാണ്. കൂടുതൽ വായിക്കാം ALSO READ

  • 04 May 2026 10:12 AM (IST)

    Perambra Election Results: പേരാമ്പ്രയിൽ എന്ത് സംഭവിച്ചു

    പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയക്ക് വലിയ മുന്നേറ്റം ലീഡ് 3000-ലേക്ക് കടന്നു.

  • 04 May 2026 10:08 AM (IST)

    Vadakara Election Results: വടകരയിൽ എന്ത്

    ഏറ്റവും ഒടുവിൽ ഫലങ്ങൾ ലഭിച്ച് തുടങ്ങിയ മണ്ഡലമാണെങ്കിലും വടകരയിൽ കെകെ രമയാണ് ലീഡ് ചെയ്യുന്നത്.

  • 04 May 2026 10:01 AM (IST)

    Manalur Election Results: മണലൂരിൽ ആര്?

    മണലൂരിൽ ടിഎൻ പ്രതാപനെ പിന്നിലാക്കി സി.രവീന്ദ്രനാഥ് മുന്നേറുന്നു

  • 04 May 2026 09:57 AM (IST)

    Manjeshwaram Election Results: മഞ്ചേശ്വരത്ത് എന്ത്

    മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്റഫ് എൻഡിഎയുടെ കെ.സുരേന്ദ്രനെ പിന്നിലാക്കി മുന്നേറുന്നു.

  • 04 May 2026 09:53 AM (IST)

    Dharmadom Election Results: ധർമ്മടത്ത് എന്ത് സംഭവിക്കും?

    ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, വലിയ വോട്ടിൻ്റെ കുറവിലേക്ക് എത്തുന്നതായി റിപ്പോർട്ട്

  • 04 May 2026 09:44 AM (IST)

    Beypore Election Results: ബേപ്പൂരിൽ എന്ത്

    ബേപ്പൂരിൽ പിവി അൻവറിനെതിരെ ശക്തമായ ലീഡിലേക്ക് മുഹമ്മദ് റിയാസ്

  • 04 May 2026 09:42 AM (IST)

    Mananthavady Election Results: മാനന്തവാടിയിൽ ആര്

    മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ മുന്നിലേക്ക്

  • 04 May 2026 09:40 AM (IST)

    എട്ടു മന്ത്രിമാര്‍ പിന്നില്‍; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമോ?

    സംസ്ഥാനത്ത് എട്ട് മന്ത്രിമാര്‍ പിന്നില്‍. വിഎന്‍ വാസവന്‍, പി. രാജീവ് തുടങ്ങിയവര്‍ ഉള്‍പ്പെടെ പിന്നിലാണ്.

  • 04 May 2026 09:39 AM (IST)

    നിലവിലെ ലീഡ് നില

    സംസ്ഥാനത്തെ നിലവിലെ ലീഡ് നില ഇങ്ങനെ

    എൽഡിഎഫ്- 40

    യുഡിഎഫ്- 96

    എൻഡിഎ- 04

  • 04 May 2026 09:30 AM (IST)

    Dharmadom Election Results: ധർമ്മടത്ത് ഷോക്കിംഗ്

    ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ, എൽഡിഎഫ്  ഭരിക്കുന്ന പഞ്ചായത്തിലാണ് പിണറായി പിന്നിലേക്ക് 700-ൽ അധികം വോട്ടുകൾക്കാണ് എതിർ സ്ഥാനാർത്ഥി അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്നത്.

  • 04 May 2026 09:26 AM (IST)

    Thrissur Nattika Election Results: നാട്ടികയിൽ ആര്

    നാട്ടികയിൽ ഗീതാ ഗോപിക്ക് ലീഡ്

  • 04 May 2026 09:09 AM (IST)

    LIVE Vote Counting of Kerala Election Results 2026: നിലവിലെ സ്ഥിതി

    എൽഡിഎഫ്- 52, യുഡിഎഫ്-83, എൻഡിഎ-04

    ( തത്സമയ ഫല സൂചനകളാണ് ഇവിടെ നൽകിയിരിക്കുന്നത് കണക്കിൽ മാറ്റം വരാം )

  • 04 May 2026 09:06 AM (IST)

    Thrithala Election Results: മന്ത്രി ജയിക്കുമോ?

    തൃത്താല നിയോജക മണ്ഡലത്തിൽ എംബി രാജേഷ് പിന്നിലാണെന്ന് ആദ്യ ഫല സൂചനകൾ

  • 04 May 2026 08:53 AM (IST)

    Vengara Election Results 2026: വേങ്ങരയിൽ തിരിച്ചു വരവ്

    വേങ്ങരയിൽ കെഎം ഷാഡി ലീഡ് ഉയർത്തുന്നു, ഒരിടവേളക്ക് ശേഷം വീണ്ടും തിരഞ്ഞെടുപ്പിൽ

  • 04 May 2026 08:50 AM (IST)

    Perambra Election Results: 350- വോട്ടിൽ

    350 വോട്ടിൽ പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയ ലീഡ് ചെയ്യുന്നു, വലിയ വിവാദങ്ങളുണ്ടായ മണ്ഡലങ്ങളിലൊന്നാണ് പേരാമ്പ്ര

  • 04 May 2026 08:47 AM (IST)

    Malappuram Election Results: കുഞ്ഞാലിക്കുട്ടി

    മലപ്പുറത്ത് മുസ്ലീം ലീഗ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു

  • 04 May 2026 08:45 AM (IST)

    Thrissur Election Results: തൃശ്ശൂരിൽ രാജൻ പല്ലൻ

    തൃശ്ശൂരിൽ രാജൻ പല്ലൻ ലീഡ് ചെയ്യുന്നു, ലീഡ് ഉയരുന്നു

  • 04 May 2026 08:44 AM (IST)

    EVM Counting: ഇവിഎം എണ്ണൽ ആരംഭിച്ചു

    സംസ്ഥാനത്ത് ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങി

  • 04 May 2026 08:36 AM (IST)

    എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

    എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം 134 മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് ഫലങ്ങളാണ് ഇപ്പോൾ എത്തുന്നത്.

  • 04 May 2026 08:21 AM (IST)

    Kerala Election Results Malabar: മലബാർ ജില്ലകളിൽ ആര് ലീഡ് ചെയ്യുന്നു?

    മലബാർ ജില്ലകളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങുമ്പോൾ യുഡിഎഫിന് മുന്നേറ്റം

  • 04 May 2026 08:16 AM (IST)

    Kerala Assembly Election Results Live: തിരഞ്ഞെടുപ്പ് ഫലങ്ങൾ ലൈവായി കാണാം

  • 04 May 2026 08:14 AM (IST)

    പാലക്കാട്ട് പോസ്റ്റൽ വോട്ടുകളിൽ ലീഡ് ചെയ്യുന്നവർ

    പാലക്കാട്ട് ശോഭാ സുരേന്ദ്രൻ, നെന്മാറയിലും മുന്നേറ്റം

  • 04 May 2026 08:13 AM (IST)

    Assembly Election Updates : അറിയാം തിരഞ്ഞെടുപ്പ് ഫലങ്ങൾ

    സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം

  • 04 May 2026 08:12 AM (IST)

    മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ ലീഡ് ചെയ്യുന്നു

    കാസർകോട് മഞ്ചേശ്വരത്ത് പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ കെ.സുരേന്ദ്രന് മുന്നേറ്റം

  • 04 May 2026 08:08 AM (IST)

    Kerala Election Results 2026: അറിഞ്ഞിരിക്കാം മുന്നണികൾ

  • 04 May 2026 08:05 AM (IST)

    Kerala Assembly Election Result Updates : വോട്ടെണ്ണൽ ആരംഭിച്ചു

    സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക
  • 04 May 2026 08:03 AM (IST)

    വയനാട്ടിൽ വോട്ടെണ്ണൽ തുടങ്ങി

    വോട്ടെണ്ണൽ ആരംഭിച്ചു, പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങി

  • 04 May 2026 07:49 AM (IST)

    Kerala Election Result Day Climate: വോട്ടെണ്ണൽ ദിവസത്തെ കാലാവസ്ഥ

    വോട്ടെണ്ണൽ ദിവസം മഴയോ വെയിലോ, എന്താണ് ആ കാലാവസ്ഥ: ALSO READ

  • 04 May 2026 07:45 AM (IST)

    Kerala Election Results: പിണറായി വിജയൻ്റെ പേരിൽ പൂജ

    മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരിൽ പ്രത്യേക പൂജയും വഴിപാടും എവിടെയാണെന്ന് അറിയാമോ.. ALSO READ

  • 04 May 2026 07:32 AM (IST)

    വടക്കന്‍ കേരളത്തില്‍ പല മണ്ഡലങ്ങളിലും പ്രതീക്ഷിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍

    വടക്കന്‍ കേരളത്തില്‍ പല മണ്ഡലങ്ങളിലും പ്രതീക്ഷിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍. മഞ്ചേശ്വരം, കാസര്‍കോട്, കണ്ണൂര്‍, പേരാവൂര്‍, നാദാപുരം, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, താനൂര്‍, തൃത്താല തുടങ്ങിയ മണ്ഡലങ്ങളിലാണ് കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നത്.

  • 04 May 2026 06:21 AM (IST)

    Kerala Election Results Counting: എട്ട് മണിക്ക് എന്ത് സംഭവിക്കും?

    തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. 8 മണി മുതൽ സംസ്ഥാനത്തെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും.

  • 04 May 2026 12:33 AM (IST)

    Kerala Assembly Election Result 2026 : ഇനി മണിക്കൂറുകൾ മാത്രം

    കേരളം ഇനി ആര് ഭരിക്കും, അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. എല്ലാ വിവരങ്ങളും നിങ്ങളുടെ വിരൾ ടിവി9 മലയാളത്തിൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.

  • 03 May 2026 09:40 PM (IST)

    തിരഞ്ഞെടുപ്പ് ഫലം; പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും നിരോധനം

    നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പ്രമാണിച്ച് മെയ് നാലിന് (നാളെ) രണ്ട് ജില്ലകളിൽ പടക്കക്കടകൾ തുറക്കരുതെന്ന് ഉത്തരവിട്ട് ജില്ലാ കളക്ടർമാർ. കാസർകോട്, കൊല്ലം ജില്ലകളിലാണ് നിയന്ത്രണം. കൊല്ലം ജില്ലയിൽ പടക്കങ്ങളുടെ വിൽപനയ്ക്കും ഉപയോഗത്തിനും നാളെ പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർമാർ അറിയിച്ചു.

  • 03 May 2026 09:00 PM (IST)

    മുംബൈ ബെറ്റിംഗ് വിപണിയിലെ ഞെട്ടിക്കും പ്രവചനങ്ങൾ

    കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാജ്യം മുൾമുനയിൽ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയൊരുക്കുമ്പോൾ, അണിയറയിൽ കോടികളുടെ വാതുവെപ്പും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പുകയുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചുള്ള ഊഹങ്ങളാണ് ബെറ്റിങ്ങിലെ പ്രധാന വിഷയം. രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ പ്രവചിച്ച് മുംബൈയിലെ ബെറ്റിംഗ് വിപണി (ബുക്കികൾ). പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും അസമിലും ഉൾപ്പെടെയുള്ള ഫലങ്ങൾ രാജ്യം ഉറ്റുനോക്കുകയാണ്. Read more

  • 03 May 2026 08:57 PM (IST)

    അറിഞ്ഞിരിക്കാൻ

  • 03 May 2026 08:31 PM (IST)

    ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; ടി പി രാമകൃഷ്ണന്‍

    ഇടതുമുന്നണി തുടര്‍ഭരണം നേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തുടര്‍ഭരണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കൊരാശങ്കയുമില്ല. തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തന്നെ ചിലര്‍ ചില കാട്ടിക്കൂട്ടലുകള്‍ നടത്തുന്നുണ്ടെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  • 03 May 2026 08:00 PM (IST)

    പിവി അൻവറിന് പറയാനുള്ളത്

  • 03 May 2026 07:28 PM (IST)

    കേന്ദ്ര നയം തിരുത്തപ്പെടണം; മുഖ്യമന്ത്രി

    വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില കൂട്ടിയതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ച് 3000 രൂപയിലെത്തിയിരുന്നു. മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

  • 03 May 2026 07:05 PM (IST)

    പിണറായി സർക്കാരിനെതിരെ ശക്തമായ ജനവികാരം; യുഡിഎഫിന് മുൻതൂക്കമെന്ന് എ. ജയശങ്കർ

    നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, സംസ്ഥാനത്ത് ഇടത് സർക്കാരിനെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. ഇത്തവണത്തെ വിധി എൽഡിഎഫിന് എതിരാണെന്നും ജാതിമത ഭേദമില്ലാതെ സർക്കാർ മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ‘കെട്ടുകാഴ്ചകളും’ മന്ത്രിമാരുടെ മോശം പ്രകടനവും ജനങ്ങളിൽ വെറുപ്പുണ്ടാക്കി. നവകേരള സദസ്സ് പോലുള്ള ആഘോഷങ്ങൾ നടക്കുമ്പോൾ സാധാരണക്കാരായ ആശാവർക്കർമാരുടെ കണ്ണീര് സർക്കാർ കണ്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന് 80 മുതൽ 90 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നും, ഭരണവിരുദ്ധ വോട്ടുകൾ യുഡിഎഫിനും ബിജെപിക്കും ഇടയിൽ വിഭജിക്കപ്പെടുമെന്നും ജയശങ്കർ നിരീക്ഷിച്ചു. പത്തുവർഷത്തെ ഭരണത്തോടുള്ള വിപ്രതിപത്തി ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • 03 May 2026 06:36 PM (IST)

    ഫലം അറിയാൻ മറ്റൊരു വഴി

  • 03 May 2026 06:36 PM (IST)

    ശുഭ പ്രതീക്ഷ പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ

    നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. അപ്രതീക്ഷിത സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ വാദം. ശക്തി കേന്ദ്രങ്ങളിൽ വിജയം ഉറപ്പെന്നും സംസ്ഥാന അധ്യക്ഷൻ പ്രതീക്ഷ പങ്കുവച്ചു.

  • 03 May 2026 06:05 PM (IST)

    1 വർഷം തികഞ്ഞില്ലെങ്കിൽ പോലും എംഎൽഎയ്ക്ക്

    1 വർഷം തികഞ്ഞില്ലെങ്കിൽ പോലും എംഎൽഎയ്ക്ക് പെൻഷൻ കിട്ടുമെന്ന് എത്ര പേർക്കറിയാം. പെൻഷൻ മാത്രമല്ല നിരവധി ആനുകൂല്യങ്ങൾ വേറെയും ലഭിക്കും..ALSO READ

  • 03 May 2026 06:05 PM (IST)

    വോട്ടെണ്ണൽ നീളാൻ സാധ്യത: കൃത്യത ഉറപ്പാക്കാൻ കർശന നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

    കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾ പൂർത്തിയാകാൻ വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. വോട്ടെണ്ണലിൽ വേഗതയേക്കാൾ ഉപരി കൃത്യതയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോം 20 സി പ്രകാരമുള്ള ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിട്ട് അഞ്ചു മണിയോടെ മാത്രമേ ഉണ്ടാകൂ എന്നാണ് കരുതുന്നത്.

  • 03 May 2026 05:30 PM (IST)

    യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പി വി അന്‍വര്‍

    നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേരള രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് പി വി അൻവർ. താൻ വ്യക്തിപരമായി നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം യുഡിഎഫ് 86 സീറ്റുകൾ നേടി അധികാരത്തിൽ എത്തും. 86 സീറ്റുകൾക്ക് പുറമെ 23 സീറ്റുകളിൽ കൂടി യുഡിഎഫിന് ജയസാധ്യതയുണ്ടെന്നും അൻവർ പറഞ്ഞു.

  • 03 May 2026 04:50 PM (IST)

    വോട്ടെണ്ണൽ ഫലം വിരൽത്തുമ്പിൽ

    മൊബൈൽ ഫോണിലൂടെ യൂട്യൂബ് ചാനലകളോ മറ്റ് സോഷ്യൽ മീഡിയകളോ ഉപയോ​ഗിക്കാതെ തന്നെ ഒറ്റക്ലിക്കിൽ ഫലമറിയാൻ സാധിക്കും. അതിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബൈസൈറ്റ്. ഇവിടെ തത്സമയം ഫലം അറിയാനാകും. അത്തരത്തിൽ നിങ്ങൾക്ക് എവിടെയെല്ലാം ഫലം വ്യക്തമായി അറിയാൻ കഴിയുമെന്ന് നമുക്ക് നോക്കാം. Read More…. 

  • 03 May 2026 04:30 PM (IST)

    Kerala Assembly Election Result Website: 8 മണിക്ക് ഫലമറിയാനൊരു വെബ്സൈറ്റ്

    നിങ്ങൾ കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലം ടിവി ചാനലുകളുടെ മുന്നിൽ ഇരിക്കാതെ തന്നെ അറിയാനാകും.അതിനായി ചെയ്യേണ്ടത്- ALSO READ

  • 03 May 2026 04:10 PM (IST)

    കുന്നത്തുനാട്ടില്‍ 554 വോട്ടിന് ജയിക്കുന്ന ആ സ്ഥാനാർത്ഥി

    എറണാകുളത്തെ  കുന്നത്തു നാട്ടിൽ 554 വോട്ടിന് ആര് ജയിക്കുമെന്ന് അറിയാമോ? ആ സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസം ഇത്രയും വലുതോ? ALSO READ

  • 03 May 2026 03:57 PM (IST)

    West Bengal Election 2026: പശ്ചിമ ബംഗാളിൽ എന്ത്

  • 03 May 2026 03:45 PM (IST)

    Vote Counting Process: ഇന്ത്യയില്‍ വോട്ടെണ്ണുന്നത് എങ്ങനെ?

    രാജ്യത്തെ വോട്ടെണ്ണൽ പ്രക്രിയ എങ്ങനെയെന്ന് അറിയാമോ? നിങ്ങളറിഞ്ഞിക്കേണ്ടതെല്ലാം ലിങ്കിൽ ക്ലിക്ക് ചെയ്യാം ALSO READ

  • 03 May 2026 03:25 PM (IST)

    MLA Salary Kerala: എംഎൽഎ ആയാൽ ശമ്പളമെത്രെയെന്ന് അറിയാമോ?

    ഒരു എംഎൽഎ-ക്ക് ശമ്പളവും പെൻഷനുമടക്കം വലിയ തുക തന്നെയാണ് ലഭിക്കുന്നത്. ഇതെങ്ങനെയാണ്, എത്ര രൂപയാണ് തുടങ്ങിയവ നിങ്ങൾക്ക് അറിയാമോ?  ALSO READ

  • 03 May 2026 03:00 PM (IST)

    മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും…

    യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്കുമാർ. മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരുമെന്നും മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങിക്കഴിഞ്ഞെന്നും ​ഗണേഷ്കുമാർ പരിഹസിച്ചു. അതേസമയം, പത്തനാപുരത്ത് താൻ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ ഇത്തവണ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

     

     

     

     

     

     

  • 03 May 2026 02:40 PM (IST)

    ഇന്നത്തെ സർവ്വീസ് വോട്ടുകൾ കൂടി പരി​ഗണിച്ചു, അന്തിമ പോളിങ് 79.70 ശതമാനം

    കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 79.70 ആണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. സർവീസ് വോട്ടുകൾ കൂടി പരിഗണിച്ചുള്ള കണക്കാണിത്. വോട്ടെണ്ണൽ മെയ് നാലിന് നടക്കും. രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30-ന് ഇവിഎമ്മും എണ്ണിത്തുടങ്ങും. 140 റിട്ടേണിങ് ഓഫീസർമാരും പതിനയ്യായിരത്തിലധികം ഉദ്യോഗസ്ഥരും വോട്ടെണ്ണലിൽ പങ്കെടുക്കും. 32,301 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യുആർ കോഡുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. മെയ് 6 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടാകുമെന്നും അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • 03 May 2026 02:11 PM (IST)

    Kerala Vote Counting: എപ്പോഴാണ് വോട്ടെണ്ണൽ?

    കേരളത്തിലെ വോട്ടെണ്ണൽ എപ്പോഴാണെന്ന് അറിയാമോ? എന്തൊക്കെയാണ് ഫലം കാത്തിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്. ALSO READ

  • 03 May 2026 05:10 AM (IST)

    246 കോടിയുടെ പന്തയം … യുഡിഎഫിന് മുൻതൂക്കം, വോട്ടെണ്ണുന്നത് കേരളത്തിലെങ്കിലും ആവേശം അങ്ങ് യുഎസ്സിലാണേ

    കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, രാജ്യാന്തര വാതുവെപ്പ് വിപണികൾ സജീവമാകുന്നു. യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവചന വിപണിയായ പോളി മാർക്കറ്റിൽ ഇതുവരെ ഏകദേശം 26 മില്യൺ യുഎസ് ഡോളറിന്റെ അതായത് ഏകദേശം 246 കോടിയിലധികം രൂപ വാതുവെപ്പ് നടന്നതായാണ് റിപ്പോർട്ടുകൾ. Read more

Follow Us
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല