AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കേൾവി-സംസാര പരിമിതിയുള്ള സ്ത്രീയെ പീഡിപ്പിച്ചു; ബാലുശ്ശേരി സ്വദേശി പിടിയിൽ

Man Arrested for Assaulting Differently Abled Woman: രണ്ടു ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസാര - കേൾവി പരിമിതിയുള്ള സ്ത്രീയാണ് പീഡനത്തിന് ഇരയായത്.

കേൾവി-സംസാര പരിമിതിയുള്ള സ്ത്രീയെ പീഡിപ്പിച്ചു; ബാലുശ്ശേരി സ്വദേശി പിടിയിൽ
എം ഷിബു
Nandha Das
Nandha Das | Updated On: 27 May 2025 | 06:03 PM

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ബാലുശ്ശേരി സ്വദേശിയായ 50കാരൻ എം ഷിബുവാണ് പിടിയിലായത്. സംഭവത്തിൽ ബാലുശ്ശേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസാര – കേൾവി പരിമിതിയുള്ള സ്ത്രീയാണ് പീഡനത്തിന് ഇരയായത്.

വീടിനു അടുത്തുള്ള ഒരു ചടങ്ങിൽ പങ്കെടുക്കാൻ പുറത്തുപോയ സ്ത്രീ മരുന്ന് കഴിക്കാനായി അവിടെ നിന്ന് സ്വന്തം വീട്ടിലേക്ക് തിരികെ വന്നു. ഇതിനിടെ ഇവരെ പിന്തുനടർന്നെത്തിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറി വാതിൽ അടച്ചു ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. അതിക്രമത്തിനിടെ സ്ത്രീക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.

ബാലുശ്ശേരി ഇൻസ്‌പെക്ടർ ടി പി ദിനേശിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസ് അന്വേഷണം നടന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതി ഷിബുവിനെ കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

ALSO READ: കാറ്റിലും മഴയിലും രക്ഷ തേടി തട്ടുകടയിൽ കയറി; കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ ബീച്ചില്‍

കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെൺകുട്ടി മരിച്ചു

ശക്തമായ കാറ്റിലും മഴയിലും തട്ടുകട മറിഞ്ഞുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനിൽ നിത്യ (18) ആണ് മരിച്ചത്. മഴ പെയ്തപ്പോൾ കടയുടെ വശത്ത് കയറി നിന്ന പെൺകുട്ടിയുടെ ദേ​ഹത്തേക്ക് ശക്തമായ കാറ്റിൽ കട മറിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിണകളാഴ്ച ഉച്ചയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം ബീച്ചിൽ എത്തിയ നിത്യ ശക്തമായ മഴയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ബജിക്കടയുടെ അടുത്ത് പോയിനിന്നത്. പിന്നാലെ ബജിക്കട മറിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദർശ് ചികിത്സയിലാണ്.