AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Girl Dies: കാറ്റിലും മഴയിലും രക്ഷ തേടി തട്ടുകടയിൽ കയറി; കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ ബീച്ചില്‍

Girl Dies as Shop Fell: ശക്തമായ കാറ്റിൽ പെൺകുട്ടിയുടെ ദേ​ഹത്തേക്ക് കട മറിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Girl Dies: കാറ്റിലും മഴയിലും രക്ഷ തേടി തട്ടുകടയിൽ കയറി; കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ ബീച്ചില്‍
Shop Collapsed
Sarika KP
Sarika KP | Published: 26 May 2025 | 04:41 PM

ആലപ്പുഴ: അതിശക്തമായ കാറ്റിലും മഴയിലും തട്ടുകട മറിഞ്ഞുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്. മഴ പെയ്തപ്പോൾ കടയുടെ വശത്ത് കയറി നിന്നതായിരുന്നു പെൺകുട്ടി. ശക്തമായ കാറ്റിൽ പെൺകുട്ടിയുടെ ദേ​ഹത്തേക്ക് കട മറിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സുഹൃത്തിനൊപ്പം ബീച്ചിൽ എത്തിയതായിരുന്നു നിത്യ. ഇതിനിടെ ഉണ്ടായ മഴയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് നിത്യയും സുഹൃത്തും ബജിക്കടയുടെ അടുത്ത് പോയിനിന്നത്. ഇതിനു പിന്നാലെയാണ് ബജിക്കട മറിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീണത്. ഇത് കണ്ട് ഉടനെ നാട്ടുകാർ ഓടിയെത്തിയ രക്ഷാപ്രവര്‍ത്തനം നടത്തി. ഉടന്‍തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.

Also Read:നാടെങ്ങും മഴക്കെടുതി; തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞുവീണു

അതേസമയം അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. തൃശൂരിൽ കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയില്‍ വീശിയ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. കാറ്റിൽ ഏതാനും വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയതടക്കം നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് തേക്കുമരം ഒടിഞ്ഞുവീണു. എറണാകുളം കാഞ്ഞിരമറ്റത്ത് ഓടുന്ന കാറിന് മുകളിൽ മരം വീണു.