Abin Varkey: ‘കേരളത്തില്‍ പ്രവര്‍ത്തനം തുടരാനാണ് ആഗ്രഹം; നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്‌’

Abin Varkey Youth Congress: പാര്‍ട്ടി ഒരു മഹായുദ്ധമാണ് കേരളത്തില്‍ നടത്തുന്നത്. ആ മഹായുദ്ധം നടത്തുമ്പോള്‍ താന്‍ കേരളത്തില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. കേരളത്തില്‍ പ്രവര്‍ത്തനം തുടരാനാണ് ആഗ്രഹം. കേരളത്തില്‍ തുടരാനുള്ള അവസരം നല്‍കണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അബിന്‍

Abin Varkey: കേരളത്തില്‍ പ്രവര്‍ത്തനം തുടരാനാണ് ആഗ്രഹം; നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്‌

അബിൻ വർക്കി

Updated On: 

14 Oct 2025 15:11 PM

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാനാണ് താല്‍പര്യമെന്നും, അതിന് അവസരം നല്‍കണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അബിന്‍ പറഞ്ഞു. ഇത് വെല്ലുവിളിയായി കാണരുത്. താന്‍ അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അബിന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. കോണ്‍ഗ്രസ് എന്ന വികാരമാണ് മനസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.,

കാലങ്ങളായി യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കെഎസ്‌യുവിന്റെ യൂണിറ്റ് പ്രസിഡന്റായി. എന്‍എസ്‌യുവിന്റെ ദേശീയ സെക്രട്ടറി വരെയായി. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയോടാണ് കടപ്പെട്ടിരിക്കുന്നത്. അദ്ദേഹം യൂത്ത് കോണ്‍ഗ്രസില്‍ തുടങ്ങിവച്ച ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് താനടക്കമുള്ള ഒട്ടേറെ പേര്‍ കടന്നുവന്നതെന്നും അബിന്‍ പറഞ്ഞു.

ഉപാധ്യക്ഷനെന്ന നിലയില്‍ കഴിവിന്റെ പരമാവധി പ്രവര്‍ത്തിച്ചു. സമരം ചെയ്യാന്‍ പറഞ്ഞപ്പോള്‍ സമരം ചെയ്തു. ജയിലില്‍ പോകാന്‍ പറഞ്ഞപ്പോള്‍ ജയിലില്‍ പോയി. പാര്‍ട്ടി ചെയ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് ചെയ്തത്. തന്റെ പേരിനൊപ്പം കോണ്‍ഗ്രസ് എന്ന ടാഗ് കൂടി വരുമ്പോഴാണ് തനിക്കൊരു മേല്‍വിലാസമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ആ മേല്‍വിലാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നും തന്നെ തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു

പാര്‍ട്ടി ഒരു മഹായുദ്ധമാണ് കേരളത്തില്‍ നടത്തുന്നത്. ആ മഹായുദ്ധം നടത്തുമ്പോള്‍ താന്‍ കേരളത്തില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. താനടക്കമുള്ള പ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റ്, ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ സമരം നടത്തിവരികയാണ്. ഇപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. അതോടൊപ്പം, നിയമസഭ തിരഞ്ഞെടുപ്പും വരികയാണ്. ഈ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് സുപ്രധാനമാണ്. അതുകൊണ്ട് കേരളത്തില്‍ പ്രവര്‍ത്തനം തുടരാനാണ് ആഗ്രഹം. കേരളത്തില്‍ തുടരാനുള്ള അവസരം നല്‍കണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അബിന്‍ പറഞ്ഞു.

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ