Mukesh Arrest: പീഡന പരാതി; നടനും എംഎൽയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റും ജാമ്യവും ഞൊടിയിടയിൽ

MLA Mukesh Arrest: മുകേഷിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വാർത്ത പുറത്തുവരാതിരിക്കാൻ മറ്റ് പോലീസ് ഉദ്യോ​ഗസ്ഥരെ വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥ ചട്ടംകെട്ടിയതായും റിപ്പോർട്ടുണ്ട്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയതായാണ് റിപ്പോർട്ട്.

Mukesh Arrest: പീഡന പരാതി; നടനും എംഎൽയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റും ജാമ്യവും ഞൊടിയിടയിൽ

നടനും എംഎൽഎയുമായ മുകേഷ്

Updated On: 

21 Oct 2024 23:46 PM

നടനും എംഎൽഎയുമായ മുകേഷിനെ (MLA Mukesh Arrest) നടിയുടെ പീഡനപരാതിയെത്തുടർന്ന് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. നടപടികളെല്ലാം പൂർത്തിയാക്കിയത് അതീവരഹസ്യമായെണ്. വടക്കാഞ്ചേരി പോലീസാണ് മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതെന്ന് മനോരമ ന്യൂസും 24 ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയതായാണ് റിപ്പോർട്ട്.

എന്നാൽ മുകേഷിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വാർത്ത പുറത്തുവരാതിരിക്കാൻ മറ്റ് പോലീസ് ഉദ്യോ​ഗസ്ഥരെ വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥ ചട്ടംകെട്ടിയതായും റിപ്പോർട്ടുണ്ട്. നടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മുകേഷ് അറസ്റ്റിലായത്. നടപടികൾ പൂർത്തിയാക്കിയത് പ്രത്യേക അന്വേഷണ സംഘത്തിൽ എസ്പി ഐശ്വര്യ ഡോം​ഗ്രേ.

പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി.

Updating….

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്