Actress Attack Case: വിധി ചോർന്നോ? നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് പരാതി

Actress attack case verdict leaked: ഡിസംബർ എട്ടിനാണ് കേസിലെ വിധി വന്നത്. നടൻ ദിലീപിനെ വെറുതെ വിടുകയും ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.

Actress Attack Case: വിധി ചോർന്നോ? നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് പരാതി

നടിയെ ആക്രമിച്ച കേസിലെ പ്രതികൾ

Published: 

14 Dec 2025 14:24 PM

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയെ കുറിച്ച് ഊമക്കത്ത് പ്രചരിച്ച സംഭവത്തിൽ ഡിജിപിക്ക് പരാതി. വിധിയുടെ വിശദാംശങ്ങൾ ചോർന്ന് ഊമക്കത്തായി പ്രചരിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബൈജു പൗലോസാണ് പരാതി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്നു അദ്ദേഹം.

ഡിസംബർ എട്ടിനാണ് കേസിലെ വിധി വന്നത്. നടൻ ദിലീപിനെ വെറുതെ വിടുകയും ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. എന്നാൽ വിധി വരുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വിധിയുടെ വിശദാംശങ്ങൾ ഊമക്കത്തായി ചോർന്നെന്നാണ് ആരോപണം.

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾക്കടക്കം ഇത്തരത്തിൽ ഈമക്കത്ത് ലഭിച്ചിരുന്നതായി അസോസിയേഷൻ പ്രസിഡന്റ് സ്ഥിരീകരിച്ചിരുന്നു. ദിലീപടക്കം നാല് പേരെ വെറുതെ വിടുമെന്നും ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളായിരിക്കും കുറ്റക്കാരാവുകയെന്നുമാണ് കത്തിൽ പറഞ്ഞിരുന്നത്.

ALSO READ: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ

കേസിൽ പൾസർ സുനിയടക്കമുള്ള ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.

Related Stories
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യശാലി നിങ്ങളാകാം, സമൃദ്ധി ലോട്ടറി ഫലം പുറത്ത്
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം