African Swine Flu: എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

African Swine Flu In Ernakulam: ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റര്‍ പ്രദേശം രോഗനിരീക്ഷണ മേഖലയായും കളക്ടര്‍ പ്രഖ്യാപിച്ചു. ഇതോടെ മലയാറ്റൂര്‍-നീലിശ്വരം പഞ്ചായത്തുകളില്‍ പന്നി ഇറച്ചി വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി.

African Swine Flu: എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

പന്നിപ്പനി

Updated On: 

27 Jun 2025 20:49 PM

കൊച്ചി: എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മലയാറ്റൂര്‍-നീലിശ്വരം പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ഫാമുകളിലെ പന്നികള്‍ക്കാണ് രോഗം ബാധിച്ചത്. പ്രോട്ടോക്കോള്‍ അനുസരിച്ച് ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊന്ന് സംസ്‌കരിച്ചു.

ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റര്‍ പ്രദേശം രോഗനിരീക്ഷണ മേഖലയായും കളക്ടര്‍ പ്രഖ്യാപിച്ചു. ഇതോടെ മലയാറ്റൂര്‍-നീലിശ്വരം പഞ്ചായത്തുകളില്‍ പന്നി ഇറച്ചി വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി.

രോഗം സ്ഥിരീകരിച്ച പ്രദേശത്തില്‍ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും, മാംസം വില്‍പന നടത്തുന്ന കടകളുടെ പ്രവര്‍ത്തനവും, പന്നി, മാംസം, തീറ്റ എന്നിവ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചു.

Also Read: PV Anvar: അടുത്ത തിരഞ്ഞെടുപ്പ് ഒരു മുന്നണിയുണ്ടാക്കി നേരിടും; യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്ത് സമയം കളയാനില്ല: പിവി അന്‍വര്‍

രോഗം സ്ഥിരീകരിച്ചിരിക്കുന്ന പന്നി ഫാമുകളില്‍ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ