Sujith Das IPS: ‘ഭഗവാന്‍ സത്യം’; എഡിജിപിക്ക് സംരക്ഷണം, സുജിത് ദാസിനെതിരെ നടപടിക്ക് സാധ്യത
PV Anwar and Sujith Das IPS: എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ എസ്പിയുടെ ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം ഡിജിപി സര്‍ക്കാരിന് കൈമാറും.
പത്തനംതിട്ട: മലപ്പുറം മുന്‍ എസ്പിയും പത്തനംതിട്ട എസ്പിയുമായ സുജിത് ദാസിന്റെ പിവി അന്‍വറുമായുള്ള ഫോണ്‍ വിളിയില്‍ നടപടിക്ക് സാധ്യത. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടിയുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ എന്ന ആരോപണവും ഉയരുന്നുണ്ട്. അജിത്കുമാര്‍ തന്റെ ബന്ധുക്കള്‍ മുഖേന സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുണ്ടെന്നായിരുന്നു സുജിത് ദാസ് എംഎല്‍എയോട് പറഞ്ഞത്.
എന്നാല്‍ സുജിത് ദാസിനെതിരെ കടുത്ത നടപടയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനാണ് സാധ്യത. സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണം നടത്തും. എസ്പിക്കെതിരെ കടുത്ത നടപടിയെടുത്താല്‍ എഡിജിപിക്കെതിരെയും വേണ്ടി വരുമെന്നതാണ് സര്‍ക്കാരിനെ വലയ്ക്കുന്നത്. എംഎല്‍എ പിവി അന്‍വര്‍ എഡിജിപിക്കെതിരെ ഉന്നയിച്ച പരാതികളിലും നടപടിയുണ്ടാകില്ലെന്നാണ് സൂചന.
അതേസമയം, എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ എസ്പിയുടെ ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം ഡിജിപി സര്‍ക്കാരിന് കൈമാറും.
Also Read: Gangesananda: ജനനേന്ദ്രിയം മുറിച്ച കേസ്; ഗംഗേശാനന്ദയ്ക്കെതിരായ കുറ്റപത്രം സ്വീകരിച്ച് കോടതി
അതേസമയം, എഡിജിപിയെ കാണാന്‍ ശ്രമിച്ച എസ്പി സുജിത്തിന് അനുമതി നല്‍കിയിരുന്നില്ല. എഡിജിപി എംആര്‍ അജിത്ത് കുമാറിന്റെ ഓഫീസില്‍ കഴിഞ്ഞ ദിവസം സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല.
മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയ കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ പിവി അന്‍വര്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നാണ് എസ്പി സുജിത് ദാസ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിയുടെ കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പോലീസില്‍ സര്‍വശക്തനാണ്. ഒരുകാലത്ത് പോലീസില്‍ സര്‍വശക്തനായിരുന്ന ഐജി പി വിജയനെ തകര്‍ത്തതും അജിത് കുമാറാണ്. എഡിജിപിയുട ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും പിവി അന്‍വര്‍ എംഎല്‍യുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സുജിത് ദാസ് പറയുന്നുണ്ട്.
“കഴിഞ്ഞ ദിവസം മുതല്‍ ഞാന്‍ വിഷമത്തിലാണ്. കഴിഞ്ഞ മൂന്നുവര്‍ഷം ഞാന്‍ മലപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട്. പോലീസിന്റെ ജോലിയും ഞാന്‍ നന്നായി ചെയ്തിട്ടുണ്ട്. പാര്‍ട്ടിയോടും പാര്‍ട്ടിയുടെ എംഎല്‍എമാരോടും നല്ല രീതിയില്‍ പെരുമാറിയിട്ട് പോയ ഒരാളാണ് ഞാന്‍. എനിക്ക് ഒരു സഹായം ചെയ്യണം. ഞാനൊരു ചെറുപ്പക്കാരനാണ്, ഞാനവിടെ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് 31 വയസേ ഒള്ളൂ, 55 അല്ലെങ്കില്‍ 56 വയസ് അയാള് ചെയ്യുമ്പോള്‍ അയാള്‍ക്ക് ഓടിയെത്താന്‍ കഴിയുന്നില്ല. ഞാന്‍ ചെയ്തത് തെറ്റാണെന്ന് എന്റെ താഴെയുള്ള സഹപ്രവര്‍ത്തകരോട് എല്ലാവരോടും പറഞ്ഞ്, എന്റെ കൂടെ ജോലി ചെയ്തിരുന്ന എല്ലാ സഹപ്രവര്‍ത്തകരെയും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല,” എസ്പി എംഎല്‍എയോട് പറയുന്നു.
അനില്‍ മാഷോട് ചോദിച്ചാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും. അദ്ദേഹത്തോടാണ് അവിടെ താന്‍ കൂടുതല്‍ സംസാരിച്ചിരുന്നത്. തന്നെ ഇത്രയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ആളാണ് അത്. നിങ്ങള്‍ സമ്മേളനത്തില്‍ അത്രയും പറഞ്ഞപ്പോള്‍ ഞാന്‍ മനസുകൊണ്ട് സന്തോഷിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എംഎല്‍എ ചെയ്ത കാര്യങ്ങളില്‍ ഞാന്‍ കൂടെ നില്‍ക്കുന്നു. പക്ഷെ ഇന്നലെ എംഎല്‍എ ശ്രീജിത്ത് എസ്പിക്ക് ഒരു പരാതി അയച്ചുകൊടുത്തു. പക്ഷെ അത് എനിക്കെതിരെയുള്ള പരാതിയാണ്. തന്റെ ഒരേയൊരു അഭ്യര്‍ത്ഥന എംഎല്‍എ ആ പരാതി പിന്‍വലിക്കണമെന്നതാണെന്ന് എസ്പി പറയുന്നു.
തന്റെ പാര്‍ക്കില്‍ നിന്നും റോപ്പ് മോഷണം പോയിട്ട് എസ്പി അന്വേഷിച്ച് കണ്ടെത്തിയില്ലെന്നും ഇത് പോലീസ് സേനയുടെ മൊത്തം വീഴ്ചയാണെന്നും എംഎല്‍എ സുജിത് ദാസ് ഐപിഎസിനോട് പറഞ്ഞു. അദ്ദേഹം വളരെ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. താന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഒരു മരം പോയാല്‍ അദ്ദേഹം അതിനെതിരെ ഒരു അന്വേഷണമെങ്കിലും നടത്തണ്ടെയെന്നും എംഎല്‍എ ചോദിച്ചു.
എന്നാല്‍ എംഎല്‍എയെ പോലീസുകാര്‍ ചൂഷണം ചെയ്തുവെന്നും എസ്പിയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനില്‍ പോയ ശ്രീജിത്തും എല്ലാം ചേര്‍ന്നാണ് എംഎല്‍എയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും സുജിത് ദാസ് പറഞ്ഞു. ഇതിന്റെ എല്ലാം അവസാനം തന്റെ പേരാണ് വലിച്ചിഴക്കപ്പെടുകയും മോശമാക്കപ്പെടുകയും ചെയ്യുന്നതെന്നും സുജിത് ദാസ് പിവി അന്‍വറിനോട് പറഞ്ഞു.
56,000 രൂപ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട തേക്കാണതെന്ന് എംഎല്‍എ പറഞ്ഞപ്പോള്‍ അതെല്ലാം മറ്റുള്ളവര്‍ അദ്ദേഹത്തെ പറഞ്ഞ് തെറ്റിധരിപ്പിച്ചതാണെന്നായിരുന്നു സുജിത് ദാസിന്റെ പ്രതികരണം. എന്നാല്‍ സോഷ്യല്‍ ഫോറസ്ട്രി തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്ന് എംഎല്‍എ പറഞ്ഞു.
“അതൊക്കെ എനിക്ക് മുമ്പ് കരീമിന്റെ കാലഘട്ടത്തില്‍ നടന്ന കാര്യങ്ങളാണ്. ഇപ്പോള്‍ എല്ലാവരും എനിക്കെതിരെ ആരോപിക്കുന്നത്. ആദ്യം ലേലം വെച്ചപ്പോള്‍ ആരും വന്നില്ല. ഓരോ ലേലത്തിലും ആള് വരാതായതോടെ വില കുറഞ്ഞതാണ് തേക്കിന്. അങ്ങനെയാണ് 20,000 രൂപയ്ക്ക് വിറ്റത്. ഭഗവാന്‍ സത്യം, ഇത് എന്റെ പേര് മോശമാക്കാന്‍ വന്നൊരു സാധനമാണ്,” സുജിത് പറയുന്നു.