Necklace Theft: വയോധികയുടെ മാല മോഷ്ടിച്ച സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Palakkad Elderly Necklace Theft: ചൂലനൂരിലെ എയ്ഡഡ് സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റായ സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാള്‍ പൊട്ടിക്കുകയായിരുന്നു.

Necklace Theft: വയോധികയുടെ മാല മോഷ്ടിച്ച സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

Published: 

11 Aug 2025 06:46 AM

പാലക്കാട്: വയോധികയുടെ മാല മോഷ്ടിച്ചയാളെ പിടികൂടി. പാലക്കാട് ആലത്തൂരിലാണ് സംഭവം. എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരന്‍ പിടിയിലായി. ചൂലനൂരിലെ എയ്ഡഡ് സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റായ സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാള്‍ പൊട്ടിക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സമ്പത്ത് അറസ്റ്റിലാകുകയായിരുന്നു.

വയോധികയുടെ മാല കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബൈക്കിലെത്തി വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ അയിലം സ്വദേശി വിഷ്ണു ഭവനില്‍ വിഷ്ണുവാണ് അറസ്റ്റിലായത്. രണ്ടുപേരാണ് കവര്‍ച്ച നടത്തിയത്. മറ്റ് പ്രതിയ്ക്കായുള്ള അന്വേഷണത്തിലാണ് മംഗലപുരം പോലീസ്.

വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കോരാണി പുരമ്പന്‍ ചാണിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുകയായിരുന്ന അംബികയുടെ രണ്ട് പവന്‍ തൂക്കം വരുന്ന മാലയാണ് ഇരുവരും കവര്‍ന്നത്. വിഷ്ണുവാണ് ബൈക്ക് ഓടിച്ചിരുന്നത്. നടന്നുപോകുകയായിരുന്ന അംബികയുടെ പിന്നാലെയെത്തി ആളില്ലാത്ത സ്ഥലത്ത് വെച്ച് മാല പൊട്ടിക്കുകയായിരുന്നു.

Also Read: Thiruvananthapuram Youth Kidnapped: 15ഓളം പേർ ചേർന്ന് കാർ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവം കാട്ടാക്കടയിൽ

കിളിമാനൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലായിരുന്നു പ്രതികള്‍ മോഷണത്തിനെത്തിയത്. മാല മോഷ്ടിച്ച് പോകുന്നതിനിടെ വഴിയില്‍ പോലീസിനെ കണ്ട സംഘം അവനവഞ്ചേരിയില്‍ ബൈക്ക് ഉപേക്ഷിച്ച് മാലയുമായി കടന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും