Air India Express: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിനിൽ പുക; യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി

Air India Express Passengers Evacuated: വിമാനത്തിൽ ഉണ്ടായിരുന്ന 142 യാത്രക്കാരെയും വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിൽ എത്തിച്ചിട്ടുണ്ട്.

Air India Express: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിനിൽ പുക; യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (Image Credits: PTI)

Updated On: 

04 Oct 2024 13:03 PM

തിരുവനന്തപുരം: എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ക്യാബിനുള്ളിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ ക്യാബിനിലാണ് പുക കണ്ടത്. രാവിലെ 10.30 ഓടെയാണ് സംഭവം.

രാവിലെ 8.30 ന് പുറപ്പെടേണ്ടതായിരുന്ന വിമാനം ചില സാങ്കേതിക കാരണങ്ങളാൽ വൈകിയതിനെ തുടർന്ന് 10.30 ന് പുറപ്പെടാൻ ഒരുങ്ങവേയാണ് പുക കണ്ടത്. യാത്രക്കാർ പരിഭ്രാന്തരായി ബഹളം വെക്കാൻ തുടങ്ങിയതോടെ വിമാന ജീവനക്കാർ പൈലറ്റിനെ വിവരം അറിയിച്ചു. അവർ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന് വിവരം കൈമാറി. പിന്നാലെ, അഗ്നിരക്ഷാ സേനയുടെ വാഹനങ്ങളും സ്ഥലത്തെത്തി.

ALSO READ: ഇനി യാത്ര സുഖകരം… വരുന്നൂ മെമു; കോട്ടയം വഴി കൊല്ലം-എറണാകുളം റൂട്ടിൽ പുതിയ സർവീസ്

തുടർന്ന്, സിഐഎസ്എഫ് കമാൻഡോകൾ, എയർ ഇന്ത്യ എക്സ്പ്രെസിന്റെയും വിമാനത്താവളത്തിലെയും ജീവനക്കാർ എന്നിവർ ചേർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി വാതിലിലൂടെ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കി. പിന്നീട്, വിമാന കമ്പനിയുടെ സാങ്കേതിക വിദഗ്ധരെത്തി വിമാനം പരിശോധിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന 142 യാത്രക്കാരെയും വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിൽ എത്തിച്ചിട്ടുണ്ട്.

യാത്രക്കാരെ കയറ്റുന്നതിന് മുൻപായി നടത്തിയ സുരക്ഷ പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ടേക്ക് ഓഫിന് തൊട്ട് മുൻപായിട്ടാണ് പുക ഉയർന്നത്. വിമാനത്തിൽ തീ പടർന്നിട്ടില്ലെന്നും, പൂർണമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനം പുറപ്പെടുവെന്നും അധികൃതർ വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും