Drugs in Chocolate: കോട്ടയത്ത്‌ ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാലു വയസുകാരന്‍ മയങ്ങിവീണു; പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം; സംഭവിച്ചതെന്ത്‌?

Four year old boy faints after eating chocolate: കുട്ടി ക്ലാസില്‍ പൊട്ടിച്ചുവച്ചിരുന്ന ചോക്ലേറ്റ് കഴിക്കുകയായിരുന്നുവെന്ന് അമ്മ. നാലു വയസുകാരന്റെ ശരീരത്തിനുള്ളില്‍ ലഹരി എത്തിയത് ചോക്ലേറ്റില്‍ നിന്ന് തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്‌കൂളില്‍ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് കൊടുത്തിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കൂടുതല്‍ വ്യക്തത വരാനുണ്ട്

Drugs in Chocolate: കോട്ടയത്ത്‌ ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാലു വയസുകാരന്‍ മയങ്ങിവീണു; പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം; സംഭവിച്ചതെന്ത്‌?

പ്രതീകാത്മക ചിത്രം

Published: 

02 Mar 2025 07:13 AM

കോട്ടയം: മണര്‍കാട് നാലു വയസുകാരന്റെ ശരീരത്തിനുള്ളില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കളക്ടര്‍ക്കും പൊലീസിനും പരാതി നല്‍കി.സ്‌കൂളില്‍ നിന്നും കഴിച്ച ചോക്ലേറ്റില്‍ നിന്നാണ് കുട്ടിയുടെ ശരീരത്തില്‍ ലഹരി എത്തിയതെന്നാണ് ആരോപണം. ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ അങ്ങാടിവയല്‍ സ്വദേശിയായ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. നിലവില്‍ കുട്ടി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെടുന്നതേയുള്ളൂവെന്ന് കുടുംബം പറയുന്നു.

ഫെബ്രുവരി 17നാണ് സംഭവം. ആദ്യം വടവാതൂരിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഉറക്കമില്ലായ്മയുൾപ്പടെ നല്‍കുന്ന ബെൻസോഡായാസിപെൻസിന്റെ സാന്നിധ്യമാണ് കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയിലാണ് ലഹരിമരുന്നിന്റെ അംശം കണ്ടെത്തിയത്.

Read Also : Venjaramoodu Murders: വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാനെ ആശുപത്രിയിൽ നിന്ന് ഇന്ന് ജയിലിലേക്ക് മാറ്റും

കുട്ടി ക്ലാസില്‍ പൊട്ടിച്ചുവച്ചിരുന്ന ചോക്ലേറ്റ് കഴിക്കുകയായിരുന്നുവെന്നാണ് അമ്മ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. നാലു വയസുകാരന്റെ ശരീരത്തിനുള്ളില്‍ ലഹരി എത്തിയത് ചോക്ലേറ്റില്‍ നിന്ന് തന്നെയാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌കൂളില്‍ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് കൊടുത്തിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കുട്ടിക്ക് എങ്ങനെ ചോക്ലേറ്റ് ലഭിച്ചുവെന്നും, ശരീരത്തില്‍ എങ്ങനെ ലഹരി എത്തിയെന്നും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ട്.

അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാളെ ജയിലിലേക്ക് മാറ്റുന്നത്. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സഹോദരന്‍, പിതൃസഹോദരന്‍, പിതൃസഹോദരന്റെ ഭാര്യ, പെണ്‍സുഹൃത്ത് എന്നിവരെ കൊലപ്പെടുത്തിയതിലും, മാതാവിന്റെ ആക്രമിച്ചതിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്