Amit Sha Visit Traffic Restriction: ഈ വഴിയൊന്നും പോവേണ്ടാ… പെട്ടുപോകും! അമിത് ഷായുടെ സന്ദർശനത്തിൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Amit Sha Visit Traffic Restriction: ശനിയാഴ്ച രാത്രി 7 മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്...
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും അതായത് ശനി(ജനുവരി 10) ഞായർ (ജനുവരി 11) ദിവസങ്ങളിൽ ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 7 മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ശനിയാഴ്ച രാത്രി 7 മണി മുതൽ 11. 30 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് ശംഖുമുഖം ഓൾ സെയിൻ്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, പഞ്ചാപുര, ബേക്കറി ഫ്ലൈഓവർ, പനവിള, കലാഭവൻ മണി റോഡ്, വിമൻസ് കോളജ്, ഗസ്‌റ്റ് ഹൗസ് റോഡിൻ്റെ ഇരുവശങ്ങളിലായും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.
ഞായർ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയപരിധിയിൽ വിമൻസ് കോളജ്, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ, ചൂരക്കാട്ടുപാളയം, പവർഹൗസ് റോഡ്, തകരപറമ്പ് ഫ്ലൈഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്‌പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്, അരിസ്റ്റോ ജംക്‌ഷൻ മാരാർജി ഭവൻ റോഡ്, നോർക്ക ജംക്‌ഷൻ, സംഗീതകോളജ് റോഡ്, വിമൻസ് കോളജ്, വഴുതക്കാട്,
പിഎച്ച്ക്യു, ആൽത്തറ ജംക്‌ഷൻ, വെള്ളയമ്പലം, ടിടിസി, ഗോൾഫ് ലിങ്ക്‌സ്, ഉദയപാലസ് റോഡ്, തമ്പാനൂർ ഫ്ലൈഓവർ, പൊന്നറ പാർക്ക്, അരിസ്‌റ്റോ ജംക്‌ഷൻ, മോഡൽ സ്‌കൂൾ ജംക്‌ഷൻ, പനവിള, ബേക്കറി ഫ്ലൈഓവർ, പഞ്ചാപുര, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ പള്ളിമുക്ക്, പേട്ട, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, ഡൊമസ്‌റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല.
മേൽപ്പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണെങ്കിൽ അവ നീക്കം ചെയ്യുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ വിമാനത്താവളത്തിലേക്ക് റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ടുന്ന യാത്രക്കാർ മുൻകൂട്ടി അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി: 04712558731, 9497930055 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.