Amoebic Meningitis: അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധിതർ കൂടുന്നു, വടക്കന്‍ കേരളത്തില്‍ അതീവജാഗ്രത

Amoebic Meningitis: വയനാട് ബത്തേരി സ്വദേശിക്കും അമീബിക് മസ്‍തിഷ്‌ക ജ്വര ലക്ഷണങ്ങള്‍ കണ്ടതോടെ ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

Amoebic Meningitis: അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധിതർ കൂടുന്നു, വടക്കന്‍ കേരളത്തില്‍ അതീവജാഗ്രത

പ്രതീകാത്മക ചിത്രം

Updated On: 

25 Aug 2025 07:21 AM

വയനാട്: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനം. രോ​ഗബാധിതരുടെ എണ്ണം എട്ടായതോടെ വടക്കൻ കേരളത്തിൽ അതീവ ജാ​ഗ്രത. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ നില ​ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് തരുവണ്ണ സ്വദേശി, ജോലി ചെയ്യുന്ന ചെന്നൈയിലെ നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു, ഇവിടെ നിന്നാകും അണുബാധ ശരീരത്തിൽ എത്തിയതെന്നാണ് പ്രാഥമിക നി​ഗമനം. വയനാട് ബത്തേരി സ്വദേശിക്കും അമീബിക് മസ്‍തിഷ്‌ക ജ്വര ലക്ഷണങ്ങള്‍ കണ്ടതോടെ ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

അതേസമയം രോ​ഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കിണറുകളിലും ജലാശയങ്ങളിലും ക്ലോറിനേഷന്‍ അടക്കമുള്ള പ്രവൃത്തികളുമായി മുന്നോട്ട് പേവുകയാണെന്ന് വയനാട് ​ന​ഗരസഭ അധികൃതർ അറിയിച്ചിട്ടുണ്ട്.

ALSO READ: വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്തെ രോ​ഗികളുടെ എണ്ണം എട്ട്, ജാ​ഗ്രത

അമീബിക് മസ്തിഷ്ക ജ്വരം

പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) നെയ്ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂർവ തലച്ചോറ് അണുബാധയാണ് ഇത്. മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ’ എന്നും അറിയപ്പെടുന്ന നെഗ്ലേറിയ ഫൗളേറി, തടാകങ്ങൾ, നദികൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ തുടങ്ങിയ ചുറ്റുപാടുകളിലാണ് സാധാരണയായി കാണപ്പെടുന്നത്.

മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോൾ ഈ അമീബ തലച്ചോറിലേക്ക് സഞ്ചരിക്കുകയും വ്യാപകമായ മസ്തിഷ്‌കനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തൊണ്ടവേദന, തലവേദന, ഓക്കാനം, ഛർദ്ദി, കടുത്ത പനി, രുചിയും ​ഗന്ധവും അറിയാതെ പോവുക തുടങ്ങിയവയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ