Amoebic Meningoencephalitis: അമീബയില്‍ വിറച്ച് കേരളം; ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Brain Eating Amoeba Case: യുവാവ്‌ രണ്ട് മാസം മുമ്പ് ഒരു നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.

Amoebic Meningoencephalitis: അമീബയില്‍ വിറച്ച് കേരളം; ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Amoebic Meningoencephalitis

Published: 

17 Sep 2025 | 06:59 AM

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇരുപത്തിയേഴുകാരനായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം ഇതോടെ 11 ആയി.

യുവാവ്‌ രണ്ട് മാസം മുമ്പ് ഒരു നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. കേരളത്തില്‍ ഇതുവരെ മസ്തിഷ്‌ക ജ്വരം ബാധിച്ചത് 17 പേരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രണ്ടുപേരാണ് രോഗം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം സ്വദേശിയ്ക്കും കൊല്ലം സ്വദേശിയ്ക്കുമാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.

നീന്തല്‍ കുളങ്ങളില്‍ നിന്ന് മൂക്കില്‍ വെള്ളം കയറുന്നത് വഴിയാകാം അമീബ ശരീരത്തിലേക്ക് എത്തുന്നതായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കുളത്തില്‍ കുളിക്കാത്ത മൂന്ന് മാസം പ്രായമുള്ള കുട്ടിയിലും രോഗം സ്ഥിരീകരിച്ചതോടെ കുളിമുറിയില്‍ നിന്ന് കുളിക്കുന്നവര്‍ക്കും രോഗം വരുന്നുണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു.

Also Read: Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു: ഇതോടെ എണ്ണം 19ആയി

എന്നാല്‍ രോഗം എങ്ങനെ തടയാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മരണനിരക്ക് കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് മരണനിരക്ക് വര്‍ധിക്കുന്നതിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു