Areekode Students Clash: അരീക്കോട് പത്താം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; ശബ്ദസന്ദേശവും പുറത്ത്

Areekode School 10th Class Students Clash: സ്പോർട്ട്സ് ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മുബീനെ സഹപാഠിയും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് കൂട്ടിക്കൊണ്ടുപോയ ശേഷം കല്ല് കൊണ്ട് തലയിൽ കുത്തി പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

Areekode Students Clash: അരീക്കോട് പത്താം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; ശബ്ദസന്ദേശവും പുറത്ത്

പ്രതീകാത്മക ചിത്രം

Published: 

25 Apr 2025 | 02:19 PM

അരീക്കോട് (മലപ്പുറം): അരീക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠിയും മറ്റ് വിദ്യാർത്ഥികളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മൂർക്കനാട് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ മുബീനാണ് വിദ്യാർത്ഥികളുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ പരിക്കേറ്റ മുബീൻ അരീക്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

സ്പോർട്ട്സ് ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മുബീനെ സഹപാഠിയും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് കൂട്ടിക്കൊണ്ടുപോയ ശേഷം കല്ല് കൊണ്ട് തലയിൽ കുത്തി പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ആറ് മാസം മുമ്പ് സ്‌കൂളിൽ വെച്ച് മുബീനും സഹപാഠികളും തമ്മിൽ തർക്കമുണ്ടായായിരുന്നുവെന്നും അധ്യാപകർ ഇടപെട്ട് അന്ന് ആ പ്രശ്നം പരിഹരിച്ചതായും മുബീൻറെ ബന്ധുക്കൾ പറയുന്നു.

ALSO READ: കാട്ടാനാക്രമണം; അറുമുഖന്റെ പോസ്റ്റ്മോർട്ടം ഇന്ന്, കാട്ടാനയെ പിടികൂടണമെന്ന് ആവശ്യം

എന്നാൽ, മുബീനോട് പകരം ചോദിക്കുമെന്ന് സഹപാഠി അന്ന് വെല്ലുവിളിച്ചിരുന്നതായും, ഈ വിദ്യാർത്ഥിയും മറ്റ് വിദ്യാർത്ഥികളും ചേർന്നാണ് അക്രമം നടത്തിയതെന്നും മുബീൻറെ ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ മർദ്ദിച്ചവരിൽ ഒരാൾ മുബീൻറെ കണ്ണ് അടിച്ചുപൊളിച്ചതായി സുഹൃത്തിനോട് പറയുന്നതിന്റെ ശബ്ദസന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ മുബീൻറെ ബന്ധുക്കൾ നൽകിയ പരാതിയിൽ അരീക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്