Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ

Arya Rajendran’s Responds to Criticism: തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ആര്യ രാജേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മുന്‍ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു രം​ഗത്ത് എത്തിയിരുന്നു.

Arya Rajendran: ഒരിഞ്ചുപോലും പിന്നോട്ടില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ

Arya Rajendran

Updated On: 

14 Dec 2025 14:13 PM

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെയുണ്ടായ വിമർശനങ്ങള്‍ക്ക് മറുപടിയുമായി മുൻ മേയർ ആര്യ രാജേന്ദ്രന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്. ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്റെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ്.

തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ആര്യ രാജേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മുന്‍ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു രം​ഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന ഭാവമാണെന്നും ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും ​ഗായത്രി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. കരിയര്‍ ബിൽഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും ഗായത്രി ആരോപിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

Also Read:എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ

എൽഡിഎഫിന് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെയായിരുന്നു ആര്യ രാജേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി ​ഗായത്രി രം​ഗത്ത് എത്തിയത്. മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഭരണസമിതിയിൽ വഞ്ചിയൂര്‍ വാര്‍ഡിൽ നിന്നുള്ള കൗണ്‍സിലറായിരുന്നു ഗായത്രി ബാബു.

അതേസമയം ആര്യയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ഗായത്രി ബാബുവിനെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് തള്ളിപ്പറഞ്ഞു. ​ഗായ്ത്രിയുടെ പ്രതികരണം ഏകപക്ഷീയമായ മനസ്സിന്റെ വികാരം മാത്രമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിട്ടത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ​ഗായത്രിയുടേത് വ്യക്തിപരമായ പ്രസ്താവനയാണെന്നും തോല്‍വി ആര്യയുടെ തലയില്‍ക്കെട്ടിവെക്കേണ്ടെന്നും മന്ത്രി ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ പതിറ്റാണ്ടുകളായി ഇടത് കോട്ടയായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ബഹുഭൂരിപക്ഷത്തിൽ വിജയിച്ചത്. 50 സീറ്റുമായാണ് ബിജെപിയുടെ വിജയം.

Related Stories
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം