Suresh Gopi: ‘കുട മാത്രമാണോ ഉമ്മ കൂടി കൊടുത്തോ സുരേഷ് ഗോപി?’; ആശാവര്‍ക്കര്‍മാര്‍ക്ക് സിഐടിയുവിന്റെ അധിക്ഷേപം

Asha Workers Protest: കുട കൊടുക്കുന്നതിന് പകരം ഓണറേറിയം നല്‍കാന്‍ സുരേഷ് ഗോപിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാമായിരുന്നല്ലോ എന്നും ഗോപിനാഥ് ചോദിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധ മാര്‍ച്ചിലാണ് ഗോപിനാഥ് ഇക്കാര്യം പറഞ്ഞത്.

Suresh Gopi: കുട മാത്രമാണോ ഉമ്മ കൂടി കൊടുത്തോ സുരേഷ് ഗോപി?; ആശാവര്‍ക്കര്‍മാര്‍ക്ക് സിഐടിയുവിന്റെ അധിക്ഷേപം

കെ എന്‍ ഗോപിനാഥ്, സുരേഷ് ഗോപി

Published: 

04 Mar 2025 | 07:43 AM

കൊച്ചി: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കാര്‍മാരെ അധിക്ഷേപിച്ച് സിഐടിയു. ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെടുത്തിയാണ് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു ഇനി ഉമ്മയും കൂടി കൊടുത്തോ എന്നറിയില്ല എന്നായിരുന്നു ഗോപിനാഥിന്റെ പരിഹാസം.

കുട കൊടുക്കുന്നതിന് പകരം ഓണറേറിയം നല്‍കാന്‍ സുരേഷ് ഗോപിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാമായിരുന്നല്ലോ എന്നും ഗോപിനാഥ് ചോദിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധ മാര്‍ച്ചിലാണ് ഗോപിനാഥ് ഇക്കാര്യം പറഞ്ഞത്.

ലേബര്‍ കോഡ് കൊണ്ടുവന്ന 12 മണിക്കൂര്‍ ജോലിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് പാര്‍ട്ടിയല്ല. അത് ബിജെപി ഗവണ്‍മെന്റാണ്. എന്നാല്‍ ആരാണിവിടെ സമരത്തിന് വന്നിരിക്കുന്നത്. സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തിലേക്ക് വരുന്നു എല്ലാവര്‍ക്കും കുട കൊടുക്കുന്നു. ഇനി ഉമ്മയും കൊടുത്തോ എന്ന കാര്യം അറിയില്ല.

നേരത്തെ ഇങ്ങനെ ഉമ്മയെല്ലാം കൊടുക്കുന്ന പതിവുണ്ടായിരുന്നു. പിന്നീട് ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടെ ഉമ്മ കൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രി കുടയാണ് കൊടുക്കുന്നത്. കുട കൊടുക്കുന്നതിന് പകരം ഓണറേറിയത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടികൊണ്ടുക്കേണ്ടേ. ഒരു ഓഫറുമായിട്ടല്ലേ സമര പന്തലിലേക്ക് വരേണ്ടതെന്നും ഗോപിനാഥന്‍ ചോദിച്ചു.

Also Read: Asha Workers Protest: ആശാ വർക്കർമാരുടെ സമരം 23-ാം ദിവസം; വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും

അതേസമയം, ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ പരിഹസിച്ച് കൊണ്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു നേതാവ് കൂടിയായ എളമരം കരീമും നേരത്തെ രംഗത്തെത്തിയിരുന്നു. സമരം നടത്തുന്നത് ഏതോ ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമ ശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായി എന്നുമാണ് എളമരം കരീം പറഞ്ഞത്.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ