Bevco Holidays November: ഇനി ബെവ്കോയിൽ രണ്ടേ രണ്ട് അവധി ബാക്കി; നവംബറിൽ തുറക്കാത്ത ദിവസങ്ങളുണ്ടോ?

Kerala Bevco Holiday November and December: സ്വഭാവികമായും ബെവ്കോ ഉപഭോക്താക്കളുടെ സംശയമാണ് ഡിസംബറിലെ ക്രിസ്മസ് അവധി. ഇത് പൊതു അവധി ആയതിനാൽ തന്നെ അന്നേ ദിവസം അവധിയുണ്ടാകുമോ എന്നത് പലരും ചോദിക്കുന്ന കാര്യമാണ്

Bevco Holidays November: ഇനി ബെവ്കോയിൽ രണ്ടേ രണ്ട് അവധി ബാക്കി; നവംബറിൽ തുറക്കാത്ത ദിവസങ്ങളുണ്ടോ?

Bevco Holidays November

Updated On: 

27 Oct 2025 20:26 PM

തിരുവനന്തപുരം: അങ്ങനെ ഒരു മാസക്കാലം പൂർത്തിയായിരിക്കുന്നു. ബെവ്കോ ഷോപ്പുകൾക്ക് ഇനി ക്രിസ്തുമസ്, ന്യൂഇയർ, വിൽപ്പന തിരക്കുകളാണ്. എത്ര ദിവസം ഇനി ബെവ്കോ തുറക്കില്ല, ഏതൊക്കെ ദിവസങ്ങളാണ് അവധി എന്ന് പരിശോധിക്കാം. ഇനി രണ്ടേ രണ്ട് ദിവസമാണ് ബൈവ്കോയുടെ അവധിയുള്ളതാണ് അത് രണ്ടും എന്നാൽ പൊതു അവധികളല്ല മറിച്ച് ഡ്രൈ ഡേകളാണ്. നവംബർ 1-നും, ഡിസംബർ 1-നുമാണ് അവധികൾ. ബെവ്കോയുടെ പൊതു അവധികളെല്ലാം ഒക്ടോബർ കൊണ്ടാണ് അവസാനിക്കുന്നത്. എന്നാൽ ഇതിന് ശേഷം ഡ്രൈഡേ അവധികൾ തുടരും.

ക്രിസ്മസ് അവധിയുണ്ടോ

സ്വഭാവികമായും ബെവ്കോ ഉപഭോക്താക്കളുടെ സംശയമാണ് ഡിസംബറിലെ ക്രിസ്മസ് അവധി. ഇത് പൊതു അവധി ആയതിനാൽ തന്നെ അന്നേ ദിവസം അവധിയുണ്ടാകുമോ എന്നത് പലരും ചോദിക്കുന്ന കാര്യമാണ്. എന്നാൽ ഡിസംബറിൽ ഡ്രൈ ഡേ അല്ലാതെ മറ്റ് അവധികളൊന്നും തന്നെയില്ല. അതായച് ക്രിസ്മസ് ദിനത്തിലും ബെവ്കോ തുറന്ന് പ്രവർത്തിക്കും.

ബെവ്കോ അവധികൾ ഒറ്റനോട്ടത്തിൽ ( 2025-ലേത് )

എല്ലാ മാസവും ഒന്നാം തീയ്യതി ബെവ്കോ ഷോപ്പുകൾക്ക് ഡ്രൈ ഡേ ആയിരിക്കും. കൂടാതെ അവധികൾ വേറെയുമുണ്ട്.

റിപ്പബ്ലിക് ദിനം- ജനുവരി 26
ഗാന്ധി സമാധി- ജനുവരി 30
ദുഖ: വെള്ളി- ഏപ്രിൽ 18

ലോക ലഹരി വിരുദ്ധ ദിനം- ജൂൺ 26
സ്വാതന്ത്ര്യദിനം- ആഗസ്റ്റ് 15
തിരുവോണം – സെപ്റ്റംബർ 5
ശ്രീനാരായണ ഗുരുജയന്തി- സെപ്റ്റംബർ 7
ശ്രീനാരായണ ഗുരു സമാധി- സെപ്റ്റംബർ 21
ഗാന്ധി ജയന്തി- ഒക്ടോബർ 2

 ( നിരാകരണം: സർക്കാർ രേഖകളിലുള്ള പൊതുവായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്, ടീവി-9 മലയാളം യാതൊരു വിധത്തിലുള്ള ലഹരി ഉപയോഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നില്ല )

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും