Bevco Holidays 2024: പൂജാ അവധിക്ക് ബെവ്കോ തുറക്കുമോ?

Bevco Holidays October 2024 : ഒക്ടോബർ 12 രണ്ടാം ശനിയാഴ്ചയും പൊതു അവധിയും ആയതിനാൽ അന്ന് സർക്കാർ സ്ഥാപനങ്ങൾക്കെല്ലാം അവധിയാണ്. എന്നാൽ ബെവ്കോ പ്രവർത്തിക്കുമോ എന്നാണ് അറിയേണ്ടത്

Bevco Holidays 2024: പൂജാ അവധിക്ക് ബെവ്കോ തുറക്കുമോ?

Bevco Holidays 2024 |Represental Image

Published: 

09 Oct 2024 16:32 PM

തിരുവന്തപുരം: സെപ്റ്റംബറിൽ അവധികളുടെ ഘോഷയാത്രയായിരുന്നു സംസ്ഥാനത്തെങ്കിൽ ഒക്ടോബർ തുടങ്ങിയത് തന്നെ അവധിയിലാണ്. ഒക്ടോബർ 1 ബെവ്കോയിൽ ഡ്രൈഡേ അവധിയും, ഒക്ടോബർ-2 ഗാന്ധിജയന്തി അവധിയുമായിരുന്നതിനാൽ ഒരു തുള്ളി മദ്യം കിട്ടിയില്ല. ഇനി സംസ്ഥാനത്തെ പൊതു അവധികൾ പൂജാ അവധിയാണ്. ഒക്ടോബർ 11-ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും മറ്റ് സ്ഥാപനങ്ങൾക്കില്ല. പിന്നെയുള്ളത് ഒക്ടോബർ 12, 13 തീയ്യതികളാണ്.  ഈ ദിവസങ്ങളിൽ അവധിയുണ്ടോ എന്ന് പരിശോധിക്കാം.

ഒക്ടോബർ 12 രണ്ടാം ശനിയാഴ്ചയും പൊതു അവധിയും ആയതിനാൽ അന്ന് സർക്കാർ സ്ഥാപനങ്ങൾക്കെല്ലാം അവധിയാണ്. എന്നാൽ ബെവ്കോ തുറക്കും. ഒക്ടോബർ 13 ഉം പൊതു അവധിയാണെങ്കിലും ബെവ്കോ തുറക്കും. ഒക്ടോബറിൽ ആകെ രണ്ട് അവധികൾ മാത്രമാണ് ബിവറേജിനുള്ളത്.  നവംബർ, ഡിസംബർ മാസങ്ങളിലും ഡ്രൈ ഒഴികെ മറ്റ് അവധികൾ ഉണ്ടാവില്ല.

വർഷത്തിൽ 12 അവധി സ്ഥിരമായി

വർഷത്തിൽ 12 അവധി സ്ഥിരമായി ബെവ്കോയ്ക്കുള്ളത് ഡ്രൈ ഡേയിലാണ്. കൂടാതെ ഗാന്ധിജയന്തി, ശ്രീനാരായണ ഗുരുജയന്തി, ശ്രീനാരായണ ഗുരു സമാധി, റിപ്പബ്ലിക്ക് ഡേ, സ്വാതന്ത്ര്യദിനം, തിരുവോണം, ലോക ലഹരി വിരുദ്ധ ദിനം, ദുഖ വെള്ളി, രക്ത സാക്ഷി ദിനം എന്നിവയെല്ലാം പ്രധാന അവധികളാണ്. കുറഞ്ഞത് 20 അവധിയെങ്കിലും ബെവ്കോ തുറക്കാത്ത ദിവസങ്ങളുണ്ട്. എന്നാൽ വിഷു, ക്രിസ്മസ് തുടങ്ങിയ ദിവസങ്ങളിലെല്ലാം ഷോപ്പുകൾ പ്രവർത്തിക്കുകയും ചെയ്യും എന്നതും അറിഞ്ഞിരിക്കണം.

പതിവു പോലെ  ഇത്തവണയും ബെവ്കോ വിൽപ്പനയിൽ റെക്കോർഡിട്ടു. തിരുവോണം അവധിയായിട്ട് പോലും സെപ്റ്റംബർ 6-നും 17-നും ഇടയിൽ 818.21 കോടി രൂപയുടെ മദ്യമാണ് വിവിധ ഷോപ്പുകളിൽ സംസ്ഥാനത്ത് വിറ്റത്.  കഴിഞ്ഞ വർഷമാകട്ടെ ആകെ ഇത് 809.25 കോടിയായിരുന്നു എന്നതാണ് പ്രത്യേകത.  ഇത്തവണത്തെ ബോണസും മറ്റുള്ളവരെ കൊതിപ്പിച്ചു ബെവ്കോ 95000 രൂപയാണ് ഇത്തവണ ഓണം ബോണസായി ബെവ്കോ ജീവനക്കാർക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 5000 രൂപ അധികമായി ഇത്തവണ ലഭിച്ചു. വിൽപ്പന റെക്കോർഡിട്ടതിനാൽ വരുന്ന വർഷം അതായത് 2025-ലെ ഓണം ബോണസ് ഉറപ്പായും 1 ലക്ഷത്തിൽ മുട്ടാനാണ് സാധ്യത.

Related Stories
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി
Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ