Kannur Accident: കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Youth Dies After Collision with Car: കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. അഭിനവിനൊപ്പം ഉണ്ടായിരുന്ന അശ്വിൻ എന്നയാൾക്ക് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Kannur Accident: കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kannur Acciden

Published: 

18 May 2025 13:47 PM

കണ്ണൂർ: ചക്കരക്കല്ല് കുന്നുമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുഴപ്പാല സ്വദേശി അഭിനവ്(22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. അഭിനവിനൊപ്പം ഉണ്ടായിരുന്ന അശ്വിൻ എന്നയാൾക്ക്
പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം ആലപ്പുഴയിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27 ആണ് മരിച്ചത്. ടോറസ് ലോറിക്കടിയിൽപ്പെട്ടാണ് എസ്തർ മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ഭർത്താവ് ജോമോനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അരൂർ ക്ഷേത്രം കവലയിലായിരുന്നു അപകടം. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read:കോഴിക്കോട് ഒമ്പത് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

മലപ്പുറം പുത്തനത്താണി ദേശീയപ്പാതയിലും ഇന്ന് അപകടം സംഭവിച്ചു. ലോറി കാറിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ടോറസ് ലോറി ദിശ മാറി വന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്