K Surendran: നൂറുകോടിയുടെ കോഴ ആരോപണം ആളുകളെ കബളിപ്പിക്കാൻ – കെ.സുരേന്ദ്രൻ

BJP leader K. Surendran: ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണ്. 50 കോടി രൂപ കൊടുത്ത് എംഎൽഎമാരെ കേരളത്തിൽ വിലയ്ക്കുവാങ്ങിയിട്ട് എന്തുചെയ്യാനാണ് എന്നും സുരേന്ദ്രൻ ചോദിച്ചു.

K Surendran:  നൂറുകോടിയുടെ കോഴ ആരോപണം ആളുകളെ കബളിപ്പിക്കാൻ - കെ.സുരേന്ദ്രൻ

K Surendran ( Image - facebook)

Updated On: 

25 Oct 2024 17:05 PM

തിരുവനന്തപുരം: നൂറു കോടിയുടെ കോഴ ആരോപണം ആളുകളെ കബളിപ്പിക്കാനാണെന്ന പ്രസ്ഥാവനയുമായി ബി ജെ പി നേതാവ് കെ.സുരേന്ദ്രൻ രം​ഗത്ത്. പ്രചാരണം ആരെ ലക്ഷ്യം വച്ചിട്ടാണെന്ന് അറിയില്ലെന്നും ബി ജെ പിക്ക് വിഷയത്തിൽ മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ‘‘എൻ സി പിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ശശീന്ദ്രനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്നത് എന്നു പറയുകയും ഈ വിഷയത്തിൽ ശക്തമായി പ്രതികരിക്കുകയും ചെയ്തു അദ്ദേഹം.

ശശീന്ദ്രനെ മന്ത്രിയാക്കി നിർത്തിയാൽ ആ വകുപ്പ് പൂർണമായും സി പി എമ്മിനു ഭരിക്കാമെന്നു പറഞ്ഞ സുരേന്ദ്രൻ തോമസ് കെ. തോമസും തോമസ് ചാണ്ടിയും കുട്ടനാട് ജയിച്ചത് എങ്ങനെയാണ് എന്നു ചോദിച്ചു. വലിയ പണം ഇറക്കിയിട്ടാണ് അവർ ജയിച്ചതെന്നു കൂട്ടിച്ചേർത്ത അദ്ദഹം ഇത് എൻ സി പിയുടെ ആഭ്യന്തര തർക്കമാണ് എന്നും ആരോപിച്ചു.‘

ALSO READ – നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം, മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക

‘ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണ്. 50 കോടി രൂപ കൊടുത്ത് എംഎൽഎമാരെ കേരളത്തിൽ വിലയ്ക്കുവാങ്ങിയിട്ട് എന്തുചെയ്യാനാണ് എന്നും സുരേന്ദ്രൻ ചോദിച്ചു. സർക്കാർ ഉണ്ടാക്കാൻ സാധിക്കുമോ? അടിസ്ഥാന രഹിതമായ പ്രചാരണമാണ്. അവർക്ക് ശശീന്ദ്രനെ നിലനിർത്തി വനംവകുപ്പിൽ ഇടപാട് നടത്തണം. ശശീന്ദ്രന് മന്ത്രിസ്ഥാനം മാത്രം മതി. അവിടെ നടക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല.. എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്